Home‎ > ‎

About Us

 
 
 
 
 
                ഇത് ക്നാനായ ശബ്ദം, ആഗോള ക്നാനായ സമൂഹത്തിനു വേണ്ടി ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഒരുപറ്റം ക്നാനായ യുവാക്കള്‍ കെ സി വൈ എല്‍ ന്റെ ചില മുന്‍ സാരഥികളായ ക്നാനായ ചെറുപ്പക്കാരുടെ കൂടെ ഒന്നു ചേര്‍ന്നപ്പോള്‍ പിറവിയെടുത്ത ക്നാനായ വാര്‍ത്താ മാധ്യമം. ജനുവരി 26, 2009 ക്നാനായ ശബ്ദത്തിനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാനപ്പെട്ട ദിവസമായിരുന്നു. അന്ന് ക്നാനായ സമുദായത്തിനു രണ്ടു ദൈവ ദാസന്മാരെ സഭാ മാതാവ് സമ്മാനിച്ചു. അന്ന് ആ പുണ്ണ്യദിവസത്തില്‍, അതേ ചടങ്ങില്‍ വച്ച് അഭിവന്ദ്യ മൂലക്കാട്ട് പിതാവ് ക്നാനായ ശബ്ദത്തിനെ ഔദ്യോഗിഗമായി ക്നാനയസമുദായത്തിനായി സമര്‍പ്പിച്ചു.
 
            ഏകദേശം ഒരു മാസത്തിനു ശേഷം ഫെബ്രുവരി 28 ന്‌ ക്നാനായ ശബ്ദത്തിന്റെ ഇഗ്ലീഷ് എഡിഷന്‍ ചിക്കാഗോയിലെ ക്നാനായ മതബോധന വാര്‍്ഷികാ ഘോഷങ്ങളുടെ വേദിയില്‍ വച്ച് ചിക്കാഗോ സിറോ മലബാര്‍ രു‌പതാ ധ്യക്ഷനായ അങ്ങാടിയത്ത് പിതാവ് ഉദ്ഘാടനം ചെയ്തു . ചുരുങ്ങിയ സമയം കൊണ്ട് ക്നാനായ ക്കാരുടെ കമ്പ്യുട്ടര്‍്കളിലൂടെ ലോകമെമ്പാടുമുള്ള ക്നാനായകാരിലേക്ക് എത്തപെടാന്‍ ക്നാനായ ശബ്ദ്ത്തിന് സാധിച്ചു എന്നുള്ള യാതാര്‍്ത്ഥ്യം ഈ സംരഭത്തിനു മുന്‍കൈ എടുത്ത യുവാക്കള്‍ക്ക് കുടുതല്‍ പ്രചോദനങ്ങളും പ്രോത്സാഹങ്ങളും നല്‍കുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ സംഭവിക്കുന്ന ക്നാനായ പരിപാടികളെ താമസംവിനാ നിങ്ങളില്‍ എത്തിക്കുവാന്‍ ക്നാനായ ശബ്ദം ഇതാ തയ്യാറായിരിക്കുന്നു.
 
             ദിവസത്തില്‍ ഒരു പ്രാവശ്യം എങ്കിലും www.knanayavoice.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയും, നിങ്ങള്‍ക്ക്‌ മറ്റു ക്നാനായക്കാരെ അറിയിക്കുവാന്‍ ഉള്ള വാര്‍ത്തകള്‍ news@knanayavoice.com എന്ന ഇ മെയിലില്‍ അയക്കുകയോ ഈ ഓര്‍കുടില്‍ സ്ക്രാപ്പ് ആയി അയക്കുകയോ ചെയ്യുക. ഇതുവരെ നിങ്ങള്‍ തന്ന എല്ലാ പ്രോത്സാഹങ്ങള്‍്ക്കും നന്ദി . നിങ്ങളുടെ എല്ലാ സഹായ സഹകരണങ്ങളും, അഭിപ്രായങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു
Comments