3-​‍ ാമത്‌ കിടങ്ങൂർ പ്രവാസി സംഗമം

posted Aug 11, 2009, 3:03 PM by Saju Kannampally
ബ്രിസ്റ്റോൾ:- കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമവാസികളായ ഇംഗ്ലണ്ടിലെ പ്രവാസികളുടെ മൂന്നാമത്‌ സംഗമം സെപ്റ്റംബർ 2-​‍ാം തീയതി ബ്രിസ്റ്റോളിൽ നടക്കും. കൂട്ടായ്മ സംബന്ധിച്ച്‌ വിവിധ കലാപരിപാടികൾ, ഗാനമേള, വടംവലി സ്നേഹവിരുന്ന്‌ എന്നിവയും ഉണ്ടായിരിക്കും. കഴിഞ്ഞവർഷം കിടങ്ങൂർ പള്ളിയുടെ ശദാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച്‌ നാട്ടിലേക്ക്‌ ഒരുമിച്ച്‌ ടിക്കറ്റെടുത്ത്‌ യാത്രചെയ്യുകയും കൂട്ടായ്മയും, ഒത്തൊരുമയും ചെയ്തവരാണ്‌ കിടങ്ങൂർ പ്രവാസികൾ. പരിപാടികളുടെ ഗ്രാൻഡ്‌ സ്പോൺസർ സിബി കണ്ടത്തിൽ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക്‌ സിറിൽ കൈതവേലി, ബിനു പാരിപ്പള്ളി, ബിനോയി മാങ്കുഴി, ജനേഷ്‌ സി. നായർ എന്നിവരെ ബന്ധപ്പെടുക
 
ഷൈമോൻ തോട്ടുങ്കൽ

Comments