posted Dec 7, 2010, 7:41 AM by Saju Kannampally
. posted
2 hours ago by knanaya news
.
സിംഗപ്പൂര്‍: ഇവാഞ്ചലൈസേഷന്‍ & പാസ്ററല്‍ കെയര്‍ ഓഫ് ദി മൈഗ്രന്റ്സ് കമ്മീഷന്‍ ചെയര്‍മാന്‍ അഭി. ബിഷപ്പ് ഡോ. സെബാസ്റ്യന്‍ വടക്കേല്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചു. പ്രവാസികളായ സീറോ മലബാര്‍ സഭയിലെ വിശ്വാസികളുടെ ആദ്ധ്യാത്മികവും ഭൌതീകവുമായ വളര്‍ച്ചയ്ക്കുവേണ്ടി സഹായിക്കുന്ന കമ്മീഷന്‍ ചെയര്‍മാന്റെ സന്ദര്‍ശനം മലയാളികള്‍ക്ക് പുത്തനുണര്‍വേകി. നവംബര്‍ 27-ം തീയതി സെന്റ് ഫ്രാന്‍സീസ് ഓഫ് അസീസി ചര്‍ച്ചില്‍ വച്ച് സീറോ മലബാര്‍ സഭയുടെ വി. കുര്‍ബാന ക്രമത്തില്‍ അഭി. പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലി അര്‍പ്പിച്ചു. കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് ചെറിയമ്പനാട്ട് സഹകാര്‍മ്മികനായിരുന്നു. കേരളത്തിലെ വി. കുര്‍ബാന ക്രമത്തില്‍ അര്‍പ്പിച്ച ആദ്യകുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ നിരവധി വിശ്വാസികള്‍ ഒത്തുചേര്‍ന്നു. സഭാ വിശ്വാസികളുടെ നിരവധി ഭവനങ്ങള്‍ പിതാവ് സന്ദര്‍ശിച്ചു. പിതാവിന്റെ സന്ദര്‍ശന പരിപാടികള്‍ക്ക് ഏ. കെ. സേവ്യര്‍ ആറുപറയില്‍, ജോജി ജോസഫ്, മെട്രീസ് ഫീലിപ്പ് ആനാലിപ്പാറയില്‍, ജോജോസ് പാലാക്കുഴി എന്നിവര്‍ നേതൃത്വം നല്‍കി.
മെട്രീസ് ഫീലിപ്പ് ആനാലിപ്പാറയില്‍, സിംഗപ്പൂര്‍
| |
|