റോക്ക് ലാന്റിലെ ക്നാനായ സെന്ററില്‍ വച്ച് എ.കെ.സി.സി. യുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 5 ന് കോട്ടയം രൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന് സ്നേഹനിര്‍ഭരമായ വരവേല്പ് നല്കി.താലപ്പൊലിയും ചെണ്ടമേളങ്ങളോടും കൂടി ഫാ.ജോസ് തറയ്ക്കല്‍,റ്റോമി വടുതല എന്നിവര്‍ പിതാവിനെ സ്വീകരിച്ചു. തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ ഫാ.ജോയിംസ് പൊങ്ങാനയില്‍, ഫാ.ജോസ് തറയ്ക്കല്‍, ഫാ.ഏബ്രഹാം കളരിക്കല്‍ എന്നിവര്‍ പിതാവിനോടൊപ്പം പങ്കെടുത്തു.തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ സഭയും സമുദായവും ഒത്തു ചേര്‍ന്ന് ദൈവാരൂപിയില്‍ മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകത പിതാവ് എടുത്തുപറഞ്ഞു. കോട്ടയം രൂപതയുടെ ശതാബ്ദി ആഘോഷിക്കുന്ന ഈ വര്‍ഷം സഭാസാമുദായിക വളര്‍ച്ച ലക്ഷ്യമാക്കുന്ന അനവധി സംരംഭങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. റോക്ക് ലാന്‍ഡിലെ ക്നാനായ സെന്ററില്‍ ആരംഭിക്കുന്ന വേദപാഠ ക്ളാസ്സുകളുടെ (സി.സി.ഡി.) ഉദ്ഘാടനം ഈ അവസരത്തില്‍ മൂലക്കാട്ടില്‍ പിതാവ് നിര്‍വ്വഹിക്കുകയും ഇതു നമ്മുടെ കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ ചെലുത്തുന്ന പങ്കിനെപ്പറ്റി എടുത്തുപറയുകയും ചെയ്തു.
ജെയിംസ് മേല്ക്കരപുറത്ത്
|