ഓരോ ക്നാനായക്കാരന്റെയും ആത്മാവിന്റെ ഭാഗമായ കോട്ടയം അതിരൂപത, അതിന്റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രത്യേക ആഘോഷപരിപാടികളുടെ ഷിക്കാഗോ കെ.സി.എസ്. ഉം അതില്‍ പങ്കുചേരുന്നു. കെ.സി.എസ്. ന്റെ ഒരു വര്‍ഷം നീണ്ടുനിലിക്കുന്ന കോട്ടയം രൂപതാ ശതാബ്ദി ആഘോഷങ്ങളുടെ ഔപചാരീകമായ ഉദാഘാടനം 2010 ജൂലൈ 20-ാം തീയതി വൈകിട്ട് 7 മണിക്ക് കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ വച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. ഈ അവസരത്തില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് തോമസ് ചാഴിക്കാടന് എം.എല്‍.എ, പൌരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. മാത്യു മണക്കാട്ട് വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് മദര്‍ സുപ്പീരിയര്‍ സി. മെറിന്, ക്നാനായ
കത്തോലിക്കാ കോണ്‍ഗ്രസ് സെക്രട്ടറി ബാബു പൂഴിക്കുന്നേല്‍ എന്നിവരും സംബന്ധിക്കുന്നു. വൈകുന്നേരം 7 മണിക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ കമ്മ്യൂണിറ്റി സെന്ററിലേക്ക് സ്വീകരിക്കും. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനവും വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും.കോട്ടയം രൂപതയിലൂടെ നേടിയ നേട്ടങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനായി, സ്വീകരണത്തിലും തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തിലും പങ്കെടുക്കുവാനായി ഷിക്കാഗോയിലെ എല്ലാ ക്നാനായക്കാരേയും കെ.സി.എസ്. എക്സിക്യുട്ടീവ് സ്വാഗതം ചെയ്യുന്നു. ലോകമെമ്പാടുമുള്ള ക്നാനായക്കാര്‍ ക്കായി പരിപാടികള്‍ ക്നാനായ വോയിന്റെ ഓണ്‍ ലൈന്‍ ടി വി ചാനലായ ക്നാനായ വിഷനിലൂടെ തല്‍ സമയ സം പ്രേക്ഷണം ചെയ്യുന്നതായിരിക്കും |