അഭിവന്ദ്യപിതാക്കന്മാര്‍ക്ക് സ്വീകരണവും ഷിക്കാഗോ കെ.സി.എസ്.ന്റെ കോട്ടയം അതിരൂപതാ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും

posted Jul 11, 2010, 11:36 PM by Anil Mattathikunnel   [ updated Jul 12, 2010, 1:41 AM by Knanaya Voice ]
കോട്ടയം:1911-ആഗസ്റ് പതിനൊന്നാം തീയതി പരിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പയാല്‍ തെക്കുംഭാഗ സമുദായത്തിനു മാത്രമായി കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2010 ജൂലൈ 15 -ന് കോട്ടയത്ത് നടത്തപ്പെടുന്നു. ഷിക്കാഗോയില്‍ കുടിയേറിയ ഓരോ ക്നാനായക്കാരന്റെയും ആത്മാവിന്റെ ഭാഗമായ കോട്ടയം രൂപതയുടെ ശതാബ്ദി ആഘോഷങ്ങളില്‍,ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിപാടികളിലൂടെ ഷിക്കാഗോ കെ.സി.എസ്. പങ്കെടുക്കുന്നു.കെ.സി.എസ്.ന്റെ കോട്ടയം രൂപതാ  ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും ബിഷപ്പുമാര്‍,മുന്‍ കെ.സി.എസ്. ഡയറക്ടേഴ്സ്,രാഷ്ട്രീയ സാമുദായിക നേതാക്കന്മാര്‍ എന്നിവര്‍ക്കുളള സ്വീകരണവും സംയുക്തമായി ജൂലൈ ഇരുപതാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് ചിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തുന്നു. കോട്ടയം അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഷിക്കാഗോ ക്നാനായ റീജിയണ്‍ വികാരി ജനറാള്‍ ഫാ.എബ്രഹാം മുത്തോലത്ത് ,വടവാതൂര്‍ സെമിനാരിയിലെ പൌരസ്ത്യ വിദ്യാപീഠം പ്രസിഡണ്ട് റവ.ഡോ.മാത്യു മണക്കാട്ട്,തോമസ് ചാഴിക്കാടന്‍ എം.എല്‍.എ, വിസിറ്റേഷന്‍ സന്യാസിനി സഭാ സുപ്പീരിയര്‍ സി.മെറിന്‍,ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് സെക്രട്ടറി പ്രൊ.ബാബു പൂഴിക്കുന്നേല്‍.കെ.സി.എസ്. ന്റെ മുന്‍ ഡയറക്ടേഴ്സ് ആയ ഫാ സിറിയക് മാന്തുരുത്തില്‍,ഫാ.സൈമണ്‍ ഇടത്തിപറമ്പില്‍ ഫാ.ഫിലിപ്പ് തൊടുകയില്‍ മുന്‍ കെ.സി.എസ്.ഭാരവാഹികള്‍ കെ.സി.സി.എന്‍.എ.പ്രസിഡണ്ട് ജോര്‍ജ് നെല്ലാമറ്റം തുടങ്ങി വിശിഷ്ടാതിഥികളുടെ ഒരുവന്‍ നിര തന്നെ ഈ ചടങ്ങുകളില്‍ പങ്കെടുക്കുന്നു.
ജൂലൈ 20 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ കമ്മ്യൂണിറ്റി സെന്ററിലേക്ക് സ്വീകരിക്കും. തുടര്‍ന്ന്  നടക്കുന്ന സമ്മേളനത്തില്‍ കെ.സി.എസ്. പ്രസിഡണ്ട് മേയമ്മ വെട്ടിക്കാട്ട് അധ്യക്ഷത വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്  ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ബിഷപ്പ്  മാര്‍  ജോസഫ്  പണ്ടാരശ്ശേരില്‍ കെ.സി.എസ്.ന്റെ മുന്‍ സ്പിരിച്വല്‍ ഡയറക്ടേഴ്സിന്റെ ഫോട്ടോ അനാച്ഛാദനം നിര്‍വ്വഹിക്കും. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിക്കും.വിവിധ കലാപരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരിക്കും.ജോ.സെക്രട്ടറി സ്റീഫന്‍ ചോളളമ്പേല്‍ സ്വാഗതവും ട്രഷറര്‍ നിണന്‍ മുണ്ടപ്ളാക്കല്‍ കൃതജ്ഞതയും രേഖപ്പെടുത്തും.
കോട്ടയം രൂപതയിലൂടെ നമുക്ക് ലഭിച്ച സേവനങ്ങള്‍ക്ക് നന്ദി പറയുന്നതിനും മുന്‍ ഡയറക്ടേഴ്സിന്റെ സേവനങ്ങള്‍ക്ക്  ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നതിനുമായി നടത്തപ്പെടുന്ന മുഴുവന്‍ ക്നാനായ നേതൃത്വം ഷിക്കാഗോയില്‍ സംഗമിക്കുന്ന അപൂര്‍വ്വമായ ഈ സമ്മേളനത്തിന്  ചിക്കാഗോയിലെ ഓരോ ക്നാനായക്കാരേയും കെ.സി.എസ്. എക്സിക്യുട്ടീവ് ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു. കെ.സി.എസ്. പ്രസിഡണ്ട് മേയമ്മ വെട്ടിക്കാട്ട്, വൈസ് പ്രസിഡണ്ട് ജോണ്‍പാട്ടപതി, സെക്രട്ടറി ജോസ് തൂമ്പനാല്‍, ജോ.സെക്രട്ടറി സ്റീഫന്‍ ചോളളമ്പേല്‍, ട്രഷറര്‍ നിണന്‍ മുണ്ടപ്ളാക്കല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

റോയി ചേലമലയില്‍
Comments