മുന്‍ കണ്‍വന്‍ഷനുകളിലേതുപോലെതന്നെ ഇത്തവണയും ക്നാനായ കണ്‍വന്‍ഷനില്‍ ആദ്ധ്യാത്മികതയ്ക്ക് ഏറെ പ്രാധാന്യം ലഭിച്ചു. കണ്‍വന്‍ഷനു തുടക്കം കുറിച്ചുകൊണ്ടു നടന്ന ദിവ്യബലിയില്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മാര്‍ ജേക്കബ് അങ്ങാടിയത്തും മാര്‍ ജോസഫ് പണ്ടാരശ്ശേരിലും സഹകാര്‍മ്മികര്‍ ആയിരുന്നു. മുപ്പതോളം വൈദികര്‍ ദിവ്യബലിയില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് എല്ലാ ദിവസങ്ങളിലും കണ്‍വന്‍ഷന്റെ പ്രധാന ഹാളില്‍ത്തന്നെ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. കണ്‍വന്‍ഷന്‍ സെന്ററിലെ ഒരു മുറി മുഴുവന്‍സമയവും പ്രാര്‍ത്ഥനയ്ക്കായി മാറ്റി വച്ചിരുന്നു. മുതിര്‍ന്നവരും പ്രായമായവരും കുട്ടികളും ഒക്കെത്തന്നെ പ്രാര്‍ത്ഥനാമുറിയിലെ നിത്യസന്ദര്‍ശകരായിരുന്നു. കണ്‍വന്‍ഷന്റെ രണ്ടാം ദിവസവും മൂന്നാം ദിവസവും ബെന്നി പുന്നത്തുറയുടെ നേതൃത്വത്തില്‍ നടത്തിയ ധ്യാനം കണ്‍വന്‍ഷന് ആഘോഷങ്ങള്‍ക്കൊപ്പം ആദ്ധ്യാത്മികതയുടെയും പരിവേഷം നല്‍കി. സജി പൂതൃക്കയില്‍ |