ഡോ. ഫിലിപ്പ്‌ കടുതോടി അന്താരാഷ്‌ട്ര ഹിസ്റ്ററി കോണ്‍ഗ്രസില്‍ പ്രബന്ധം അവതരിപ്പിച്ചു

posted Sep 18, 2010, 4:19 AM by Knanaya Voice   [ updated Sep 18, 2010, 6:22 PM by Anil Mattathikunnel ]

പാപ്പുവ ന്യൂഗിനി: ഓസ്‌ട്രേലിയ മുതല്‍ ഹവായ്‌ വരെയുള്ള 21 പസഫിക്ക്‌ രാജ്യങ്ങളിലെ ചരിത്രകാരന്മാരും ആര്‍ക്കിയോളജിസ്റ്റ്‌സും പങ്കെടുത്ത 19-ാമത്‌ പസഫിക്ക്‌ ഹിസ്റ്ററി കോണ്‍ഗ്രസില്‍ ഡോ. ഫിലിപ്പ്‌ ജോസഫ്‌ കടുതോടി “പസഫിക്‌ രാജ്യങ്ങളിലെ ഹയര്‍ എഡ്യുക്കേഷന്റെ വികസനവും സ്വാധീനവും; ചരിത്രപരമായ വീക്ഷണത്തിലൂടെ” എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. പാപ്പുവാ ന്യൂഗിനിയിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ ഗൊരോക്കാ ആതിഥേയത്വം വഹിച്ച ഈ അന്താരാഷ്‌ട്ര സമ്മേളനത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നു നൂറ്റിഇരുപതോളം ചരിത്രകാരന്മാരും ഗവേഷകരും പങ്കെടുത്തു. യൂണിവേഴ്‌സിറ്റി ഓഫ്‌ ഗൊരോക്കായില്‍ ഫാക്കല്‍റ്റി ഓഫ്‌ എഡ്യൂക്കേഷനില്‍, എഡ്യൂക്കേഷന്‍ പോളിസി ആന്‍ഡ്‌ മാനേജ്‌മെന്റില്‍ സീനിയര്‍ ഫാക്കല്‍റ്റി മെംബറും, യൂണിവേഴ്‌സിറ്റിയുടെ ഗവേഷണത്തിന്റെയും പബ്ലിക്കേഷന്റെയും അധ്യക്ഷനുമായി ഡോ. ഫിലിപ്പ്‌ ജോസഫ്‌ കടുതോടിക്ക്‌ 2011 മാര്‍ച്ചില്‍ ജപ്പാനിലെ ടോക്കിയോ ഇന്റര്‍ നാഷണല്‍ ക്രിസ്‌ത്യന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന ഏഷ്യന്‍ അസോസിയേഷന്‍ ഓഫ്‌ ഗ്ലോബല്‍ സ്റ്റഡീസിന്റെ ആഗോള സെമിനാരില്‍ “Relevance of adult and continuing education for developing countries in the context of globalisation” (ആഗോള വല്‍ക്കരണത്തിന്റെ സാഹചര്യത്തില്‍ വികസ്വര രാജ്യങ്ങളിലെ പൗരന്മാരുടെ തുടര്‍ വിദ്യാഭ്യാസത്തിന്റെ പ്രസക്തി) എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്‌.

Comments