അഗ്നിപര്‍വതം ചാച്ചിയുടെ യാത്ര മുടക്കി

posted Apr 17, 2010, 1:08 PM by Saju Kannampally   [ updated Apr 18, 2010, 7:22 AM by Anil Mattathikunnel ]
ലണ്ടന്‍:യു.കെ യിലെ കാര്‍ഡിഫ് ഹോസ്പിറ്റലില്‍ കഴിഞ്ഞ നാലു മാസമായി കഴിയുന്ന കിടങ്ങൂര്‍ ഇടമന ഉതുപ്പിന്റെ ഭാര്യ ചാച്ചി വിസിറ്റിംഗ് വിസയില്‍ മകന്‍ ബിജുവിന്റെ അടുത്ത് കഴിഞ്ഞ നവംബറില്‍ വരുകയും പുതുവര്‍ഷ ദിവസം സ്ട്രോക് മൂലം ശരീരം തളര്‍ന്ന് കാര്‍ഡിഫ് ഹീത്ത് ഹോസ്പിറ്റലില്‍ അന്നു മുതല്‍ ചികിത്സയില്‍ ആയിരുന്നു.

ഇന്ത്യന്‍ എമ്പസ്സിയുടെയും,ബിജുവിന്റെയും, മലയാളി അസോസിയേഷന്‍കളുടെയും ശ്രമമായാണ് നാളുകള്‍ക്കു ശേഷം ചാച്ചി നാട്ടിലേക്ക് പോകുവാന്‍  ഇരിക്കുവായിരുന്നു.അപ്പോഴാണ് ഐസ്ലാന്റില്‍ അഗ്നി പര്‍വതംപൊട്ടിയതിനെ തുടര്‍ന്നുണ്ടായ പുകപടലങ്ങള്‍ ബ്രിട്ടന് മുകളില്‍ പടരുന്നതിനെ തുടര്‍ന്ന് യു.കെ.യിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചത്.

16 .04 .2010 .ന് ലണ്ടന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ നിന്നും ഉച്ചയ്ക്ക് 1 .30 നുള്ള എമിരേറ്റ്സ് വിമാനത്തിലാണ് ചാച്ചിയെ നാട്ടിലേക്കു കൊണ്ടുപോകാന്‍ ഉദ്ധേശിച്ചിരുന്നത്.ചാച്ചി യുടെ കൂടെ മകന്‍ ബിജുവിനെ കൂടാതെ 3 മെഡിക്കല്‍ ടീം അംഗങ്ങളും നാട്ടിലേക്ക് പോകുന്നുണ്ട്.എറണാകുളം മാതാ അമൃതാനന്ദമയി ഹോസ്പിറ്റലില്‍ ചാച്ചിയെ ആക്കുവാനാണ് ഉദേശിക്കുന്നത്.വിമാനത്തിലെ 14 സീറ്റുകള്‍ മാറ്റിയിട്ടാണ് സട്രെചെര്‍ വയ്ക്കുന്നത്.

 കിടങ്ങൂര്‍ എക്സ്പ്രസ്സ്‌
 
Comments