ആഹ്‌ളാദ തിരകള്‍ ഉയര്‍ത്തി കുറുപ്പന്തറ– മാഞ്ഞൂര്‍ സംഗമം

posted Sep 3, 2009, 8:19 AM by Saju Kannampally

മാഞ്ചസ്റ്റര്‍: ഒത്തുചേരലുകളുടേയും കൂടിക്കാഴ്‌ച്ചകളുടേയും നവ്യാനുഭവങ്ങളുമായി കുറുപ്പന്തറ– മാഞ്ഞൂര്‍ സംഗമം ശ്രദ്ധേയമായി. ബോള്‍ട്ടണിലെ ഫാണ്‍വര്‍ത്ത്‌ ക്രിക്കറ്റ്‌ ക്ലബില്‍ ചേര്‍ന്ന രണ്‌ടാമത്‌ സംഗമം ഫാ. ജെയിംസ്‌ കുന്നത്തേട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. യോഗത്തില്‍ പ്രൈഡ്‌ ഓഫ്‌ ബ്രിട്ടണ്‍ അവാര്‍ഡ്‌ ജേതാവ്‌ ജൂബി ജോസഫിനെ ആദരിച്ചു. തുടര്‍ന്ന്‌ കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. വിജയികള്‍ക്ക്‌ ജൂബി ജോസഫ്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. അടുത്ത സംഗമം 2010 മേയ്‌ 29 ന്‌ ബര്‍മിഹാമില്‍ ചേരും. പരിപാടികളുടെ വിജയത്തിനായി ഏരിയാ ലീഡര്‍മാരേയും തെരഞ്ഞെടുത്തു.

Comments