ഐക്യജനാധിപത്യമുന്നണി ഷിക്കാഗോ (യു.ഡി.എഫ്‌) പ്രവര്‍ത്തകയോഗം

posted Oct 5, 2010, 3:50 PM by Saju Kannampally
ഷിക്കാഗോ: ഐക്യജനാധിപത്യമുന്നണി പ്രവര്‍ത്തകരുടേയും, അനുഭാവികളുടേയും ഒരു പ്രവര്‍ത്തകയോഗം ഒക്‌ടോബര്‍ എട്ടിന്‌ വൈകിട്ട്‌ ഏഴുമണിക്ക്‌ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌.

ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ യു.ഡി.എഫ്‌ പ്രവര്‍ത്തകരും അനുഭാവികളും യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റും, ചെയര്‍മാന്‍ ഡോ. സാല്‍ബി ചേന്നോത്തും ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഡോ. സാല്‍ബി ചേന്നോത്ത്‌ (847 800 3570), ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌ (847 736 0438), ജയ്‌ബു കുളങ്ങര (312 718 6337), സതീശന്‍ നായര്‍ (847 827 6227).

Comments