ഐക്യജനാധിപത്യമുന്നണിയുടെ വിജയത്തിന്‌ യുഡിഎഫ്‌ ഷിക്കാഗോയുടെ അഭിനന്ദനങ്ങള്‍

posted Oct 29, 2010, 8:39 PM by Saju Kannampally

ഷിക്കാഗോ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണിയുടെ പ്രകടനത്തില്‍ യു.ഡി.എഫ്‌ ഷിക്കാഗോ പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും, കേരളത്തിലെ യു.ഡി.എഫ്‌ നേതാക്കളെ അഭിനന്ദനം അറിയിക്കുകയും ചെയ്‌തു.

ഷിക്കാഗോയിലെ യുഡിഎഫ്‌ ചെയര്‍മാന്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യുഡിഎഫ്‌ കണ്‍വീനര്‍ ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌, കേരളത്തിലെ യുഡിഎഫ്‌ വിജയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണിയുടെ വിജയപ്രതീക്ഷകളെ അരക്കിട്ടുറപ്പിക്കുന്നതാണെന്ന്‌ അഭിപ്രായപ്പെട്ടു.

എല്‍എല്‍എഫിന്റെ നെടുംകോട്ടകളെ തകര്‍ത്ത്‌ തരിപ്പണമാക്കിയ യുഡിഎഫിന്റെ വിജയം മാറ്റത്തിന്റെ കാറ്റ്‌ ശക്‌തിയായി വീശിയതിന്റെ പ്രതിഫലനമാണെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ സിനു പാലയ്ക്കത്തടം വ്യക്‌തമാക്കി.

ത്രിതലത്തിലും യുഡിഎഫ്‌ തരംഗം അലയടിച- തിരഞ്ഞെടുപ്പില്‍ ഗ്രാമ, നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും യുഡിഎഫ്‌ നേട്ടമുണ്ടാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പുണ്ടായ ഈ പരാജയം എല്‍ഡിഎഫിന്‌ തിരിച-ടിയായിരിക്കുകയാണ്‌.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സതീശന്‍ നായര്‍, പ്രവാസി കേരളാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ജെയ്‌ബു മാത്യു കുളങ്ങര, സണ്ണി വള്ളിക്കളം, തോമസ്‌ മാത്യു തുടങ്ങി നിരവധി നേതാക്കള്‍ വിജയംവരിച- സ്‌ഥാനാര്‍ത്ഥികള്‍ക്ക്‌ അഭിനന്ദനങ്ങള്‍.

Comments