ചിക്കാഗോ : ഐക്യം 2010 എന്നപേരില്‍ സെപ്റ്റംബര്‍ 4, 5 തിയതികളില്‍ ചിക്കാഗോയില്‍ നടക്കുന്ന കോട്ടയം അതിരുപതയുടെ ശതാബ്തി ആഘോഷങ്ങളുടെയും യുവജനവേധിയുടെ ദാശാബ്തി ആഘോഷങ്ങളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 4-നു ക്നാനായ കമ്മ്യൂണിറ്റി സെന്ററിലും 5-നു സെന്‍റ്.മേരീസ് ക്നാനായ കാത്തോലിക് പള്ളിയില്‍ പള്ളിയില്‍ വെച്ചുമാണ് ആഘോഷങ്ങള്‍ നടക്കുന്നത്. സെപ്റ്റംബര്‍ 5, ഞായറാഴിച്ച വൈകുന്നേരം 5.30-നുള്ള ശതാബ്തി പ്രത്യേക യൂത്ത് കുര്‍ബാനയോടെ യൂത്ത് നൈറ്റ് 2010-ന്റെ തിരശീല ഉയരുന്നു. ചിക്കാഗോ കെ.സി.വൈ.എല്‍, യുവജനവേദി ചിക്കാഗോ, നുയോര്‍ക്ക് എന്നീ സംഘടനകള്‍ ഒരുമിച്ചു പങ്കെടുക്കുന്ന ഈ യൂത്ത് നൈറ്റിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു |