ഐക്യം 2010: വന്‍ വിജയം

posted Sep 12, 2010, 9:09 PM by Saju Kannampally   [ updated Sep 12, 2010, 9:13 PM ]
ഐക്യം 2010-എന്ന പേരില്‍ നടന്ന യുവജനവേധിയുടെ പത്താം വാര്‍ഷികവും കോട്ടയം അതിരൂപതയുടെ നൂറാം വാര്‍ഷികവും ചിക്കാഗോയില്‍ അതിഗംഭിരമായി അവസാനിച്ചു. സെപ്റ്റംബര്‍ 4, 5 തിയതികളില്‍ ചിക്കാഗോയിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററിലും സേക്രട്ട് ഹാര്‍ട്ട് പള്ളിയിലും സെന്‍റ്. മേരീസ് പള്ളിയിലും വെച്ചാണ്‌ ഐക്യം 2010 നടന്നത്. സമാപന സമ്മേളനവും അതിനോടനുബന്ധിച്ചു നടന്ന യൂത്ത് നൈറ്റ്‌ 2010-ഉം സെന്‍റ്. മേരീസ് ക്നാനായ പള്ളിയുടെ ഹാളില്‍ വെച്ച് നടന്നു. സമാപന സമ്മേളനത്തില്‍ KCCNA, KCWFNA, KCS CHICAGO, KCYL CHICAGO, YUVAJANAVEDHI OF NEW YORK എന്നിവിടങ്ങളില്‍ നിന്നുള്ള ഭാരവാഹികളും പഴയകാല യുവജനവേദി നേതാക്കന്മാരും, അഭ്യുദയ കാംഷികളും പ്രസംഗിച്ചു. മോന്‍. എബ്രഹാം മുത്തോലത്ത് ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍ യുവജനവേദി ഓഫ് ചിക്കാഗോയുടെ പ്രസിഡന്റ്‌ അരുണ്‍ നെല്ലാമറ്റം അധ്യക്ഷത വഹിച്ചപ്പോള്‍ KCCNA പ്രസിഡന്റ്‌ ജോര്‍ജ് നെല്ലാമറ്റം മുഖ്യപ്രസംഗം നടത്തുകയും KCS Chicagoസെക്രട്ടറി ഡോ. ജോസ് തൂമ്പനാല്‍ പ്രചോദന സന്ദേശം നല്‍കുകയും ചെയ്തു.
 
 
 
Comments