ബര്‍മിംഗ്‌ഹാം: യുകെയിലെ ക്‌നാനായ കത്തോലിക്കാ സമുദായ അംഗങ്ങളുടെ ദേശീയ സംഘടനയായ യുകെ ക്‌നാനായ കത്തോലിക്കാ അസോസിയേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോട്ടയം ജില്ലയിലെ പാലത്തുരുത്ത് സെന്റ് തെരേസാസ് പള്ളി ഇടവകാംഗമായ ഐന്‍സ്റ്റീന്‍ എബ്രഹാം വാലയിലാണ് (ബിര്‍മിംഗ്‌ഹാം) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. നീണ്ടുര്‍ ഇടവകാംഗമായ ഷെല്ലി ഫിലിപ്പ് നെടുംതുരുത്തില്‍ പുത്തന്‍പുര (ന്യൂകാസില്‍) വൈസ് പ്രസിഡന്റായി തെരഞ്ഞെടുടുക്കപ്പെട്ടു. സ്റ്റെബി എബ്രഹാം ചെറിയാക്കല്‍ (ജനറല്‍ സെക്രട്ടറി – കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഇടവകാംഗം), ഷാജി തോമസ് വരാക്കുടില്‍ (ട്രഷറര്‍- നീണ്ടൂര്‍ സെന്റ് മൈക്കള്‍സ് ഇടവകാംഗം, മാഞ്ചസ്റ്റര്‍ യൂണിറ്റ്), വിനോദ് മാണി കിഴക്കനടിയില്‍ (ജോയിന്റ് സെക്രട്ടറി-ഗ്ലോസ്റ്റര്‍ഷെയര്‍, കാരിത്താസ് സെന്റ് തോമസ് പള്ളി ഇടവകാംഗം), ജോസ് മാത്യു പരപ്പനാട്ട് (ജോയിന്റ് ട്രഷറര്‍, ലീഡ്‌സ്- തൊടുപുഴ ചുങ്കം സെന്റ് മേരീസ് പള്ളി ഇടവകാംഗം) എന്നിവരാണ് മറ്റു ഭാരവാഹികള്‍. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി എബി ജോസഫ് നെടുവാമ്പുഴയേയും സിറിള്‍ പടപുരയ്‌ക്കലിനെയും തെരഞ്ഞെടുത്തു. ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്. വിവിധ ക്‌നാനായ യൂണിറ്റുകളില്‍ നിന്നുള്ള 125 നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ നിന്നും സന്നിഹിതരായ 107 പേരടങ്ങുന്ന ഇലക്ടറല്‍ കോളജാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ക്‌നാനായ പാരമ്പര്യവും തനിമയും കാത്തുസൂക്ഷിച്ചു കൊണ്ട് സമന്വയത്തിന്റെ പാതയിലൂടെ സംഘടനയെ നയിക്കുമെന്ന് പ്രസിഡന്റ് ഐന്‍സ്റ്റീന്‍ പറഞ്ഞു.
ഷൈമോന്‍ തോട്ടുങ്കല്‍
|