അക്കരക്കാഴ്ച സ്റ്റേജ് ഷോ മെയ് 7-ന് ഡിട്രോയിറ്റില്‍

posted Jan 25, 2011, 1:25 AM by Knanaya Voice
ഡിട്രോയിറ്റ് : ഡിട്രോയിറ്റ് സെന്റ് അപ്രേം ക്നാനായ ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ബില്‍ഡിംഗ് ഫണ്ടിന്റെ ധനശേഖരണാര്‍ത്ഥം 2011 മെയ് 7-ം തീയതി ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഫിറ്റ്സ്ജിറാള്‍ഡ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് "അക്കരക്കാഴ്ച-2011'' എന്ന സ്റ്റേജ് ഷോ നടത്തപ്പെടുന്നു. അമേരിക്കന്‍ മലയാളിയുടെ ജീവിതാനുഭവങ്ങളുടെ നര്‍മ്മത്തില്‍ പൊതിഞ്ഞ നേര്‍ക്കാഴ്ചയായ ഈ സ്റ്റേജ് ഷോയുടെ ടിക്കറ്റ് വില്‍പ്പനയുടെയും വെബ്സൈറ്റിന്റേയും ഉദ്ഘാടനം 2011 ജനുവരി 6-ം തീയതി വിശുദ്ധകുര്‍ബാനയ്ക്കുശേഷം വികാരി ഫാ. ബിനോയ് തട്ടാംകുന്നേലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ വച്ച് നടത്തപ്പെട്ടു. ഡിട്രോയിറ്റ് കേരള ക്ളബ്ബ് പ്രസിഡന്റ് ശ്രീ. ബൈജു പണിക്കര്‍ സ്റ്റേജ് ഷോയുടെ മുഖ്യ സ്പോണ്‍സര്‍ ആയ റിമാക്സ് റിയല്‍റ്റര്‍ ശ്രീ. കോശി ജോര്‍ജ്ജിന് ആദ്യ ടിക്കറ്റ് നല്‍കി ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വെബ്സൈറ്റിന്റെ ഉദ്ഘാടനം ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. ഗിരീഷ് നായര്‍ നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ കെ.സി.എസ്. പ്രസിഡന്റ് ശ്രീ. ഫിലിപ്പ് മ്യാലില്‍, ശ്രീ. ജോസ് കോട്ടൂര്‍, ശ്രീ. ബിജു ഫ്രാന്‍സിസ്, ശ്രീ. ടോം മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റേജ് ഷോയുടെ മുഖ്യ സംഘാടകനായ ശ്രീ. ലിബു താമരപ്പള്ളി സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീ. സുരേഷ് തോമസ് കൃതജ്ഞതയും അര്‍പ്പിച്ചു. സ്റ്റേജ് ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ www.akkarakazhcha.com -ല്‍ ലഭ്യമാണ്.
Comments