ചിക്കാഗോ: സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവകയിലെ അല്‍ഫോന്‍സാ കൂടാരയോഗം ഡിസംബര്‍ 18 ന് പാരീഷ് ഹാളില്‍ ക്രിസ്മസ് ആഘോഷിച്ചു. ജോസ് താഴത്തുവെട്ടത്തിന്റെ പ്രാര്‍ത്ഥനയോടുകൂടി പരിപാടികള്‍ ആരംഭിച്ചു. കോര്‍ഡിനേറ്റര്‍ ജോയി വരകാലായില്‍ സ്വാഗതം പറഞ്ഞു. ജോസ് കണിയാലി എം.സി.യായിരുന്നു. ഷേര്‍ളി വഞ്ചിപ്പുരയ്ക്കല്‍ അല്‍ഫോന്‍സാമ്മയെക്കുറിച്ചെഴുതിയ കവിത അവതരിപ്പിച്ചു. വൈവിധ്യമാര്‍ന്ന കലാപരിപാടികളോടും സ്നേഹവിരുന്നോടുംകൂടി പരിപാടികള്‍ സമാപിച്ചു.
റിപ്പോര്‍ട്ട് : ജോസ് കണിയാലി
|