അമേരിക്കന്‍ മലയാളികള്‍ക്ക് പുതുമയുമായി ‘ലക്കിഡിക്ളബ്’(ലോട്ടറി ക്ലബ്‌) ഷിക്കാഗോയില്‍

posted Jan 4, 2011, 9:00 PM by Saju Kannampally   [ updated Jan 4, 2011, 11:23 PM by Anil Mattathikunnel ]

ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ പുതുമ സൃഷ്ടിച്ചുകൊണ്ട് 'ലക്കി ഡി ക്ളബ്' രൂപീകൃതമാകുന്നു. അംഗങ്ങള്‍ക്ക് കാഷ് സമ്മാനങ്ങള്‍ ലഭ്യമാക്കുന്ന ഒരു പദ്ധതിയാണിത്. ഏവര്‍ക്കും തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുവാനുള്ള ഒരു വേദിയും, അതിലൂടെ വലിയ സമ്മാനങ്ങള്‍ കൂട്ടായി നേടുവാനുള്ള ഒരു സംരംഭമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

199 ഡോളറാണ് ക്ളബിന്റെ അംഗത്വ ഫീസ്. ഇത്തരത്തില്‍ അംഗങ്ങളാകുന്നവരുടെ ഓരോരുത്തരുടേയും പേരില്‍ ആഴ്ചതോറും ഏഴു ലിറ്റില്‍ ലോട്ടോ, മൂന്നു ലോട്ടോ, രണ്ട് മെഗാ മില്യന്‍, രണ്ടു പവ്വര്‍ ബോള്‍ തുടങ്ങിയ ലോട്ടറികള്‍ (മൊത്തം 14 ലോട്ടറികള്‍) എടുക്കുകയും, അങ്ങനെ മുഴുവന്‍ അംഗങ്ങളുടേയും പേരില്‍ എടുക്കുന്ന ലോട്ടറികളില്‍ നറുക്കുവീണാല്‍, ലഭിക്കുന്ന സമ്മാനത്തുകയുടെ രണ്ടു ശതമാനം ക്ളബ് പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുകയും, ബാക്കി തുക അംഗങ്ങള്‍ക്ക് തുല്യമായി വീതിച്ചുകൊടുക്കുകയും ചെയ്യുന്ന ഒരു ബഹൃത്തായ ഒരു പദ്ധതിയാണ് ഭാരവാഹികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.luckydclub.com   സന്ദര്‍ശിക്കുക  .info@luckydclub.com  എന്ന ഇമെയിലിലൂടെയും അംഗങ്ങളാകാവുന്നതാണ്.

ഓരോ ആഴ്ചയും അംഗങ്ങളുടെ പേരില്‍ എടുക്കുന്ന ഓരോ ലോട്ടറി ടിക്കറ്റുകളുടേയും വിവരങ്ങള്‍ ക്ളബിന്റെ വെബ്സൈറ്റില്‍ കാണാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് സാജു കണ്ണമ്പള്ളിയുമായി 847 791 1824 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

അംഗത്വഫീസ് 199 ഡോളര്‍ (മൂന്നുമാസം), 399 ഡോളര്‍ (6 മാസം), 799 ഡോളര്‍ (ഒരു വര്‍ഷം) എന്നിങ്ങനെ ക്രമപ്പെടുത്തിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് താഴെപ്പറയുന്ന മേല്‍വിലാസത്തിലൂടെയും അംഗങ്ങളാകാവുന്നതാണ്. അംഗത്വഫീസിനുള്ള ചെക്കും, പേരും, വിലാസവും, ഫോണ്‍നമ്പരും നേരിട്ടയയ്ക്കുക.LuckyDclub,P O Box 1503, Morton Grove,IL - 60025
 
കൂട്ടായ പരിശ്രമത്തിലൂടെ ഏവരുടേയും ഭാഗ്യം എല്ലാവര്‍ക്കുമായി ഉപയോഗിച്ചുകൊണ്ട് എല്ലാവര്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനുള്ള ഒരു സുവര്‍ണ്ണാവസരത്തിന് വഴിയൊരുക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് ഭാരവാഹികള്‍ അവകാശപ്പെടുന്നു. ഈ പദ്ധതിയിലേക്ക് ഏവരുടേയും സാഹയ സഹകരണവും പ്രോത്സാഹനവും ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

 

Comments