അഭി:മാര്‍ മാത്യു മുലക്കാട്ടുമായി ടോം വിരിപ്പന്‍ നടത്തിയ അഭിമുഖം

posted Jul 30, 2010, 3:01 AM by Knanaya Voice   [ updated Jul 30, 2010, 7:15 AM by Saju Kannampally ]
കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍, നിരവധി പളളികളുടെ കൂദാശാ കര്‍മ്മം എന്നിവയോട്‌ ബന്ധപ്പെട്ട്‌ തിരക്കിട്ട്‌  പ്രോഗ്രാമിനിടയില്‍ വീണുകിട്ടിയ ഏതാനും നിമിഷങ്ങള്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ വച്ച്‌  അഭിവന്ദ്യ പിതാവ്‌ മാര്‍ മാത്യു മുലക്കാട്ടുമായി, ഡാളസ്‌  കണ്‍വന്‍ഷന്‍ സുവനിയര്‍ ചെയര്‍ ടോം വിരിപ്പന്‍ നടത്തിയ ഹൃസ്വമായ ഒരഭിമുഖത്തിന്റെ പ്രസക്ത ഭാഗം താഴെ കൊടുക്കുന്നു.

ചോദ്യം: ഒരു നൂറ്റാണ്ടിനുശേഷം  പുതിയ ഒരു കാലഘട്ടത്തിലേയ്ക്ക്‌ പ്രവേശിക്കുന്ന കോട്ടയം രൂപതയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഏതെങ്കിലും നൂതന മാറ്റങ്ങളെക്കുറിച്ച്‌ പിതാവ്‌ ചിന്തിക്കുന്നുണ്ടോ?

ധാരാളം ആശയങ്ങള്‍ മനസ്സില്‍ ഉണ്ട്‌ പ്രധാനമായും സഭയുടെ പ്രബോധനം ഉള്‍ക്കൊണ്ടുകൊണ്ട്‌ ദൈവ ജനത്തിന്റെ സജീവ പങ്കാളിത്വത്തോടെ സഭാത്മകമായ വളര്‍ച്ചയ്ക്കായി യത്‌നിക്കുക.ക്‌നാനായ പൈതൃകത്തിന്റെ സവിശേഷതകള്‍ ഉള്‍കൊണ്ട്‌ സഭയുടെ വളര്‍ച്ചയ്ക്കായി സജീവമായി പങ്കുചേരുക. കാലാനുസൃതമായ മാറ്റങ്ങളെ സഭാ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ദൈവ മഹത്വത്തിനും സഹോദരങ്ങളുടെ നന്‍മയ്ക്കായുംപ്രയോജനപ്പെടുത്തക. ശതാബ്‌ദിയുടെ ലക്ഷ്യം വച്ചു കൊണ്ടു നടത്തിയ രൂപതാ അസംബ്ലിയുടെ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുക.

ചോദ്യം : മലബാര്‍ മേഖലയില്‍ ഒരു പുതിയ രൂപതയെക്കുറിച്ച്‌ വര്‍ഷങ്ങളായി പറഞ്ഞു കേള്‍ക്കുന്നു..എന്തെങ്കിലും സാദ്ധ്യത?

മലബാര്‍ മേഖലയില്‍ നമ്മുടെ വിശ്വാസികളുടെ സംഖ്യ വളരെ വര്‍ദ്ധിച്ചിട്ടുണ്ട്‌. അനുയോജ്യമായ നടപടികള്‍ സഭാ നിയമമനുസരിച്ച്‌ ചെയ്യും. തീര്‍ച്ചയായും ഒരു രൂപതയെക്കുറിച്ചുളള സ്വപ്‌നമുണ്ട്‌.

ചോദ്യം: അമേരിക്കയിലെ കമ്മ്യൂണിറ്റി സെന്റര്‍ എന്ന ആശയം പിന്നീട്‌ ക്‌നാനായ മിഷനിലേയ്ക്കും ഇപ്പോള്‍ സ്വന്തമായ പളളി എന്ന ആശയത്തിലും എത്തി നില്‍ക്കുന്നു. ഈ ആശയ പരിണാമം സ്വന്തമായ രൂപത എന്ന ചിരകാല സ്വപ്‌നത്തിന്റെ നാന്നിയായി കാണാമോ?

വളരെ സ്വഭാവീകമായ ഒരു പരിണാമ മാണിത്‌. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ സഭാത്മകമായ വളര്‍ച്ചയുടെ ഭാഗമായി ഒരു രൂപത യെക്കുറിച്ചുളള സ്വപ്‌നമുണ്ട്‌. പളളികള്‍ കൂടുതല്‍ ഉണ്ടാകണം.അപ്പോള്‍ അമേരിക്കയില്‍ ഒരു രൂപതക്കുളള സാദ്ധ്യതകളും കൂടുതലുണ്ട്‌.

ടോം: വളരെ തിരക്കിനിടയില്‍ ഒരഭിമുഖത്തിന്‌ സമയം അനുവദിച്ചതിന്‌ നന്ദി.

പിതാവ്‌: ദൈവം അനുഗ്രഹിക്കട്ടെ

ടോം വിരിപ്പന്‍
Comments