അമേരിക്കയിലെ ക്നാനായ മിഷനില്‍ വൈദീകര്‍ക്ക് സ്ഥലം മാറ്റം.

posted Jun 26, 2010, 10:35 PM by Saju Kannampally   [ updated Jun 27, 2010, 10:03 PM by Anil Mattathikunnel ]
 
 
 ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയിലെ രണ്ടു വൈദികര്‍ക്ക്‌ സ്ഥലമാറ്റവും, പുതിയ ഒരു വൈദികന്റെ നിയമനവും ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രഖ്യാപിച്ചു. താമ്പ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ മിഷന്‍ ഡയറക്ടര്‍ ഫാ.എബി വടക്കേക്കരയെ അറ്റ്‌ലാന്റ ഹോളി ഫാമിലി ക്‌നാനായ കാത്തലിക്‌ ഇടവക വികാരിയായും, അറ്റ്‌ലാന്റയിലെ വികാരി ഫാ.സ്റ്റാനി ഇടത്തിപറമ്പിലിനെ സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ മിഷന്‍ ഡയറക്ടറായും, ഫാ. ബിന്‍സ്‌ ചേത്തലിലിനെ താമ്പ ക്‌നാനായ മിഷന്‍ ഡയറക്ടറുമായാണ്‌ നിയമിച്ചിരിക്കുന്നതെന്ന ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ മോണ്‍.ഏബ്രാഹം മുത്തോലത്ത്‌ അറിയിച്ചു. പുതിയ നിയമനങ്ങള്‍ ജൂലൈ ഒന്നിന്‌ പ്രാബല്യത്തില്‍ വരും. ഷിക്കാഗോ ക്‌നാനായ റീജിയണില്‍ പുതിയതായി സേവനത്തിന്‌ എത്തുന്ന ഫാ.ബിന്‍സ്‌ ചേത്തലില്‍ കൂടല്ലൂര്‍ ഇടവകാംഗമാണ്‌. കരിങ്കുന്നം, താമരക്കാട്‌, കിഴക്കേ നട്ടാശ്ശേരി എന്നിവിടങ്ങളില്‍ സേവനം അനുഷ്‌ഠിച്ച ഫാ.ബിന്‍സ്‌ എം.എസ്‌.ഡബ്ലു കോഴ്‌സും കഴിഞ്ഞിട്ടുണ്ട്‌. ക്‌നാനായ കാത്തലിക്‌ റീജിയണില്‍ ഇപ്പോള്‍ 2 ഇടവകകളും, 17 മിഷനുകളും, 12 വൈദികരുമാണുള്ളത്‌. ജൂലൈയില്‍ 7 ദേവാലയങ്ങള്‍ കൂദാശ ചെയ്‌ത്‌ ഇടവകകളായി ഉയര്‍ത്തപ്പെടും. രണ്ടു മഠങ്ങളുടെ വെഞ്ചരിപ്പും, ഒരു ദേവാലയത്തിന്റെ തറക്കല്ലിടല്‌ും ഇതോടൊപ്പം നടത്തുന്നുണ്ട്‌. ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ മോണ്‍.ഏബ്രാഹം മുത്തോലത്ത്‌ നടത്തുന്ന കഠിന പരിശ്രമമാണ്‌ ക്‌നാനായ കാത്തലിക്‌ റീജിയന്റെ വിസ്‌മയകരമായ വളര്‍ച്ചയ്‌ക്കു പിന്നിലുള്ളത്‌.
 
ജോര്‍ജ്‌ തോട്ടപ്പുറം
Comments