സന്ദര്‍ലാന്‍ഡ്: പിറവം നിവാസികള്‍ ഈ വര്‍ഷം പുതുമയാര്‍ന്ന പരിപാടികളുമായി കുടുംബസംഗമം നടത്തും. യുകെയിലെ മലയാളികള്‍ക്കിടയില്‍ പ്രശസ്തരായ നിരവധി പിറവംകാരുടെ നേതൃപാടവും സംഘടനാ വൈഭവും കൈമുതലാക്കി നടത്തുന്ന പിറവം സംഗമം 2010 പുതുമയാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകും. മേയ് 1,2 തിയതികളില്‍ സന്ദര്‍ലാന്‍ഡ് മിസ്ഫീല്‍ഡ് സ്റ്റീല്‍ ക്ലബിലാണ് പരിപാടികള്‍ നടക്കുക. കഴിഞ്ഞ തവണ മാഞ്ചസ്റ്ററില്‍ നടന്ന പിറവം സംഗമം കോര്‍ഡിനേറ്റര്‍ റോയി പടയിഞ്ചിയിലിന്റെ കൈയില്‍ നിന്നും ഷാജു ജോണ്‍ കുടിലില്‍, കുട്ടന് വേളയില്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങിയ പിറവം പതാക ഉയര്‍ത്തുന്നതോടെയാണ് പരിപാടികള്‍ക്ക തുടക്കമാവുക. രവി വള്ളത്തോട്ടത്തില് ആണ് പതാക ഉയര്‍ത്തുക. രണ്ടുദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സ്പോര്‍ട്സ് ഡേ, ആര്‍ട്ട്സ് ഡേ എന്നിങ്ങനെയാവും പരിപാടി നടക്കുക. ഒന്നാം ദിവസം പിറവത്തെ പ്രഗത്ഭരായ പള്ളിതണ്ടിയില് ന്യൂബസാര്‍ ടീം അംഗങ്ങള്‍ നടത്തുന്ന വടംവലി മത്സരം, കുടിലില്‍ ബ്രദേഴ്സ് അവതരിപ്പിക്കുന്ന ചെണ്ടമേളം, രണ്ടാം ദിവസം ജോസ് ആകാശാല, സിനു ഈന്തുംകാട്ടില്‍ എന്നിവര്‍ നയിക്കുന്ന ഗാനമേള എന്നിവ പരിപാടിക്ക് മാറ്റുകൂട്ടും. ജോയി ഇഞ്ചക്കാട്ടില്‍, സാബിന് ജോസ്, ജോണ്‍ തോമസ് കോറപ്പള്ളിയില്, ജൂബി റ്റോജി പെരുമൂഴിക്കല്‍, ഞൂനി പറയരുപറമ്പില്‍, ടെസി ജോസ് പടിക്കപ്പറമ്പില്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാജു ജോണ്‍ കുടിലില്‍–07737324471 കുട്ടന് വേളയില്‍– 07894272630 എന്നിവരെ ബന്ധപ്പെടുക. പിറവത്തു നിന്നും വിവാഹിതരായി മറ്റു സ്ഥലങ്ങളിലേക്ക് പോയ എല്ലാവരും ഈവര്‍ഷം സംഗമത്തില്‍ പങ്കെടുക്കുന്നുണ്ടെന്നതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. അടുത്ത വര്‍ഷം നടക്കുന്ന യൂറോപ്യന്‍ പിറവം സംഗമത്തില്‍ പിറവത്തു നിന്നുള്ള സാംസ്കാരിക നായകത്താരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഷൈമോന്‍ തോട്ടുങ്കല്‍
|