അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍ ഇടവകയിലെ ഏകദേശം മുപ്പതോളം കുട്ടികളെ ദിവ്യബലി ശുശ്രൂഷികളായി നിയോഗിച്ചു. ഒക്ടോബര്‍ 24ന് ഞായറാഴ്ച നടന്ന ദിവ്യബലി മധ്യേ അറ്റ്ലാന്റയിലെ മലയാളികള്‍ക്ക് സുപരിചിതനായ ഫാ. കുര്യന്‍ കാരിക്കല്‍ തിരുവസ്ത്രങ്ങള്‍ വെഞ്ചരിച്ച് എല്ലാവരെയും ശിരസ്സില്‍ കൈവച്ച് പ്രാര്‍ഥിച്ച് അനുഗ്രഹിച്ച് അള്‍ത്താരാ ശുശ്രൂഷികളായി നിയോഗിച്ചു.
ഇടവക വികാരി ഫാ. എബി വടക്കേക്കരയും സന്നിഹിതനായിരുന്നു. ഫാ. കുര്യന്‍ കാരിക്കലിന് ഫാ. എബി നന്ദി പറഞ്ഞു. നാട്ടില്‍ നിന്നുവന്ന് ഒരിക്കല്‍ കൂടി ഇടവകാംഗങ്ങളുടെ സ്നേഹം നുകരുവാനായതില്‍ സന്തോഷമുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ ഫാ. കുര്യന്‍ കാരിക്കല്‍ പറഞ്ഞു. ജോസഫ് ഇലക്കാട്ട് എല്ലാവര്‍ക്കും ഉച്ചഭക്ഷണം നല്‍കി.
സാജു വട്ടക്കുന്നത്ത് |