അറ്റ്‌ലാന്റയില്‍ ബൈബിള്‍ ക്ലബ്‌ ആരംഭിച്ചു

posted Oct 16, 2010, 8:54 PM by Saju Kannampally   [ updated Oct 16, 2010, 9:06 PM ]
അറ്റ്‌ലാന്റാ: ഹോളിഫാമിലി ക്‌നാനായ കാത്തലിക്‌ ദേവാലയത്തില്‍ ബൈബിള്‍ ക്ലബ്‌ രൂപീകരിച്ചു. ഒക്‌ടോബര്‍ പത്താംതീയതി ഞായറാഴ്‌ച ദിവ്യബലിയെതുടര്‍ന്ന്‌ ബൈബിള്‍ ക്ലബിന്റെ ഉദ്‌ഘാടനം ഫാ. ജയിംസ്‌ പ്ലാത്തോട്ടം നിര്‍വഹിക്കുകയുണ്‌ടായി. ഇടവക വികാരി ഫാ. എബി വടക്കേക്കര സന്നിഹിതനായിരുന്നു.

ബൈബിളിനെക്കുറിച്ച്‌ കൂടുതല്‍ അറിയുവാനും, സംശയനിവാരണം വരുത്തുന്നതിനുമായി പ്രത്യേക ക്ലാസുകള്‍ ഫാ. ജയിംസ്‌ പ്ലാത്തോട്ടം നടത്തുകയുണ്‌ടായി. ഇടവകാംഗങ്ങള്‍ പലരും ബൈബിള്‍ ക്ലബില്‍ അംഗമായി. ക്ലബിന്റെ സുഗമമായ നടത്തിപ്പിന്‌ ആവശ്യമായ കമ്മിറ്റിയേയും തദവസരത്തില്‍ തെരഞ്ഞെടുക്കയുണ്‌ടായി. ഇടവക വികാരി ഫാ. എബി വടക്കേക്കര ഏവര്‍ക്കും പ്രത്യേകിച്ച്‌ ഫാ. ജയിംസ്‌ പ്ലാത്തോട്ടത്തിന്‌ നന്ദി രേഖപ്പെടുത്തു. 

സാജു വട്ടക്കുന്നത്ത്‌
 
Comments