അറ്റ്‌ലാന്റയില്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു

posted Aug 21, 2010, 11:27 PM by Unknown user   [ updated Aug 21, 2010, 11:40 PM ]
അറ്റ്‌ലാന്റാ: ഹോളിഫാമിലി ക്‌നാനായ കാത്തലിക്‌ ദേവാലയത്തില്‍, ഓഗസ്റ്റ്‌ 15 ന്‌ മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഭക്തിപൂര്‍വ്വം ആ ചരിച്ചു. സ്‌നെല്‍ വില്‍ കൂടര യോഗമാണ്‌ ദിവ്യബലിക്ക്‌ വേണ്ട എല്ലാ സഹകരണവും നല്‍കിയത്‌. ദിവ്യബലിയെ തുടര്‍ന്ന്‌ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളും നടത്തുകയുണ്ടായി. അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസഫ്‌ ഇലക്കാട്ടും, ഇടവക വികാരി ഫാ.എബി വടക്കേക്കരയും ചേര്‍ന്ന്‌ ദേശീയ പതാക ഉയര്‍ത്തി. ജിം ചെമ്മലക്കുഴി ദേശിയ ഗാനം ആലപിച്ചു. കെ.സി.വൈ.എല്‍ നടത്തിയ റാഫിളിന്റെ നറുക്കെടുപ്പും നടത്തി. പ്രസിഡന്റ്‌ അഖില്‍ കളത്തില്‍, ജോഷ്വാ അമ്പലത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
സാജു വട്ടക്കുന്നത്ത്‌
 
Comments