അറ്റ്ലാന്റാ: ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് ജോര്‍ജിയയുടെ പോഷക സംഘടനയായ വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ജനുവരി 23ന് ഞായറാഴ്ച രാവിലെ 10.30ന് ഇടവക വികാരി ഫാ. എബി വടക്കേക്കരയുടെ ദിവ്യബലിയെ തുടര്‍ന്ന് നടത്തപ്പെടുകയുണ്ടായി. വരുന്ന രണ്ടു വര്‍ഷ കാലയളവിലേക്ക് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് സീന കുടിലില്‍ തന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.
പുതിയ ഭാരവാഹികളായ പ്രസിഡന്റ് സീന കുടിലില്‍, വൈസ് പ്രസിഡന്റ് ആന്‍സി ചെമ്മലക്കുഴി, സെക്രട്ടറി ലൈസാമ്മ വാഴക്കാലായില്‍, ജോയിന്റ് സെക്രട്ടറി മെര്ലിന് കല്ലറകാണിയില്‍, ട്രഷറര്‍ സുജ ഇല്ലിക്കാട്ടില്‍ എന്നിവര്‍ കഴിഞ്ഞ ഭരണസമിതി അംഗങ്ങളായ ജോമോള്‍ ചാക്കോനാല്‍, മേഴ്സി പാട്ടക്കണ്ടം, ജോളി വേലിയാത്ത്, അനിത പൂവത്തുംമൂട്ടില്‍, സുനി ചാക്കോനാല്‍ എന്നിവരുടെ കൈയില്‍ നിന്നും ദീപശിഖ കൈമാറി നിലവിളക്ക് തെളിയിച്ച് 201112 കാലയളവിലേക്കുള്ള ഭരണസമിതി ചുമതലയേറ്റു. അസോസിയേഷന് പ്രസിഡന്റ് ഫിലിപ്പ് ചാക്കച്ചേരില്‍, സെക്രട്ടറി ഷാജന് പൂവത്തുംമൂട്ടില്‍ എന്നിവര്‍ എല്ലാവിധ സാങ്കേതിക സഹായങ്ങളും നല്കുകയുണ്ടായി.
സാജു വട്ടക്കുന്നത്ത്
|