posted Aug 29, 2010, 10:21 PM by Saju Kannampally
[
updated Aug 29, 2010, 10:52 PM by Knanaya Voice
]
അറ്റ്ലാന്റാ: ക്നാനായ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് ജോര്‍ജിയയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ് 29 -ാം തീയതി ഞായറാഴ്ച ഇടവക വികാരി ഫാ.എബി വടക്കേക്കരയുടെ ദിവ്യബലിയെ തുടര്‍ന്ന് ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി.ഐശ്വര്യത്തിന്റെയും ,ആഹ്ളാദത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഓണം അതേ അര്‍ത്ഥത്തില്‍ തന്നെയാണ് അറ്റ്ലാന്റയിലെ ക്നാനായ മക്കള്‍ ആഘോഷിച്ചത്.താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടു കൂടി മഹാബലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചു.മലയാളിത്തനിമ വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. പരിപാടികള്‍ക്ക് മലയാളം സ്കൂള്‍ നേതൃത്വം നല്കി.ജോമോള്‍ ചാക്കോനാല്‍, ബിജു വെളളാപ്പളളിക്കുഴി എന്നിവരാണ് കലാപരിപാടികള്‍ തയ്യാറാക്കിയത് .പ്രസിഡന്റ് ജോസഫ് ഇലക്കാട്ട്, എബി അച്ചന്‍, മഹാബലിയായി അതിമനോഹരമായി വേഷം അണിഞ്ഞ ജോസ് കാപറമ്പില്‍ എന്നിവര്‍ ഓണ സന്ദേശം നല്‍കുകയുണ്ടായി തിരുവാതിര, പുലികളി തുടങ്ങിയ എല്ലാ നാടന്‍ കലാരൂപങ്ങളും വേദിയില്‍ അവതരിപ്പിക്കപ്പെട്ടു.റോഷന്‍ കുപ്ളിക്കാട്ട്, ആതിര ഉപ്പൂട്ടില്‍ എന്നിവര്‍ പ്രോഗ്രാമുകള്‍ വളരെ മനോഹരമായി അവതരിപ്പിച്ചു.അറ്റ്ലാന്റയില്‍ ഒരു കൊച്ചു കേരളം പുനര്‍ജനിച്ചപ്രതീതിയായിരുന്നു. പച്ചടി,പിച്ചടി,നാരങ്ങാ,കാളന്‍,അവിയല്‍,സാമ്പാര്‍,പുളിശ്ശേരി എന്നിവ കൂട്ടിയുളള ഓണ സദ്യ ഏവരും ആസ്വദിച്ചു.വിമന്‍സ് ഫോറം ആണ് സദ്യയുടെ മേല്‍ നോട്ടം വഹിച്ചത്. പൂക്കളവും,അലങ്കാരങ്ങളും അതിമനോഹരമാക്കിയത്,റീന വാച്ചാച്ചിറ,ഷീല ചക്കാലപടവില്‍,ജെസ്സി ചെരുവില്‍,മാത്യു വേലിയാത്ത് എന്നിവരാണ്.സെക്രട്ടറി ഡോമിനിക് ചാക്കോനാല്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.രണ്ടായിരത്തി പത്ത് ക്നാനായ കാത്തലിക് അസ്സോസിയേഷന്റെ ഓണാഘോഷം അങ്ങനെ അവിസ്മരണീയമായി.
സാജു വട്ടക്കുന്നത്ത്
|
|