അറ്റ്ലാന്റാ : ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ റാഫിള്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ടേയോട്ട കാമിറി കാര്‍ അറ്റ്ലാന്റയില്തന്നെയുള്ള പൌളീന്‍ ഒമയിലിക്ക് ലഭിച്ചു. സമ്മാനതുക ഫെബ്രുവരി 13-ാം തീയതി ദിവ്യബലിയെ തുടര്‍ന്ന് ഇടവക വികാരി ഫാ. എബി വടക്കേക്കര പ്രസ്തുത വ്യക്തിക്ക് നല്കുകയുണ്ടായി. രണ്ടാം സമ്മാനം കിട്ടിയവര്‍ റ്റിമ ട്ടിറ്റോ കണ്ടാരപ്പള്ളിയില്‍. ചിക്കാഗോ, ജോയി വച്ചാച്ചിറ ചിക്കാഗോ, മൂന്നാം സമ്മാനം കരസ്ഥമാക്കിയവര്‍ റ്റിനീഷ് തോമസ് സാന്‍ഹൊസെ, ലൂസി കണിയാലി ചിക്കാഗോ, ജോസ് കോട്ടൂര്‍ ഡിട്രോയിറ്റ്. അറ്റിലാന്റയിലെ റാഫിള്‍ നറുക്കെടുപ്പിനോട് സഹകരിച്ച എല്ലാ നല്ലവരായ വ്യക്തികളോടും സംഘടനകളോടും അറ്റ്ലാന്റാ ഹോളിഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിന്റെ നന്ദിയും കൃതജ്ഞതയും ഇടവര വികാരിയും ദേവാലയ കമ്മറ്റിയും അറിയിക്കുകയുണ്ടായി. സാജു വട്ടക്കുന്നത്ത്. |