അറ്റ്ലാന്റാ: ക്നാനായ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് ജോര്‍ജ്ജിയ 10-ം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന ദശാബ്ദി സ്മരണികയുടെ പ്രകാശനം നവംബര്‍ 13-ം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കോട്ടയം രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അവര്‍കള്‍ നിര്‍വ്വഹിക്കുന്നതായിരിക്കും. കഴിഞ്ഞ പത്ത് വര്‍ഷത്തെ വളര്‍ച്ചയും പുരോഗതിയും വരച്ചുകാട്ടുന്ന സുവനീര്‍ അറ്റ്ലാന്റായിലെ ക്നാനായ ചരിത്രം വിളിച്ചോതുന്നതാണ്. ചീഫ് എഡിറ്റര്‍ സാജു വട്ടക്കുന്നത്തിന്റെ കീഴില്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ജോസ് കാപറമ്പില്‍, ജേക്കബ് അത്തിമറ്റം, പ്രിന്‍സിലി അറയ്ക്കല്‍, ബിജു വെള്ളാപ്പള്ളിക്കുഴി, ചാക്കോച്ചന്‍ പുല്ലാനപ്പള്ളില്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. സുവനീര്‍ കോഡിനേറ്റര്‍ ഡോമിനിര് ചാക്കോനാല്‍ ആണ്. കവര്‍ നിര്‍മ്മിച്ചത് സൈമണ്‍ ഇല്ലിക്കാട്ടില്‍. അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് ഇലക്കാട്ട് അദ്ധ്യക്ഷത വഹിക്കുന്ന പൊതുയോഗത്തില്‍ ഇടവക വികാരി ഫാ. എബി വടക്കേക്കര പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് അറ്റ്ലാന്റായിലെ ക്നാനായ കുരുന്നുകള്‍ നടത്തുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
സാജു വട്ടക്കുന്നത്ത് |