അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു. 2011 ലേയ്ക്ക് ദേവാലയത്തിന്റെ ഭരണസമിതിയിലേയ്ക്ക് ഫെബ്രുവരി 6-ം തീയതി ഇടവക വികാരി. ഫാ. എബി വടക്കേക്കരയുടെ ദിവ്യബലിയെ തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ വച്ച് പുതിയ സാരഥികളായി. കൈക്കാരന്മാരായി റ്റോമി അറയ്ക്കല്‍, ജോബി വാഴക്കാല, മേരി തോമസ് നരിച്ചിറയില്‍ എന്നിവരേയും, സെക്രട്ടറിയായി ബേബി പുതിയ വീട്ടില്‍, ചീഫ് ഫൈനാന്‍സസ് ഓഫീസറായി മാത്യു വേലിയത്ത്, ദേവാലയ ശുശ്രൂഷിയായി സജി പാറാനിക്കല്‍ ഓഡിറ്റര്‍ സൂസന് ഇലയ്ക്കാട്, പി. ആര്. ഒ. ആയി സാജു വട്ടക്കുന്നത്ത് എന്നിവരെ തിരഞ്ഞെടുക്കുകയും ഫെബ്രുവരി 13-ാം തീയതി ദിവ്യബലിയെ തുടര്‍ന്ന് ഇടവക വികാരി എബി അച്ചന്റെ സാന്നിദ്ധ്യതയില് ഏവരും ചുമതല ഏല്ക്കുകയും ചെയ്തു.
സാജു വട്ടക്കുന്നത്ത് |