അറ്റ്ലാന്റാ ഹോളിഫാമിലി ദേവാലയത്തില്‍ തിരുനാള്‍ ഒന്നാം ദിവസം

posted Aug 6, 2010, 11:55 PM by Knanaya Voice   [ updated Aug 7, 2010, 3:03 AM ]

അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിന്റെ പ്രഥമ തിരുനാള്‍ ഭക്തി നിര്‍ഭരമായി കൊണ്ടാടുന്നതിന്റെ ഭാഗമായി ആഗസ്റ്   ആറാം തീയതി വെളളിയാഴ്ച തിരുനാളിന്റെ ഒന്നാം ദിവസം വൈകുന്നേരം എഴ് മണിക്ക് ഇടവക വികാരി ഫാ.എബി വടക്കേക്കര തിരുനാളിന്റെ കൊടി ഉയര്‍ത്തി.തുടര്‍ന്ന് ആഘോഷകരമായ ദിവ്യബലിയും നടത്തി തുടര്‍ന്ന് ആരാധനയും.വി.യൂദാസ്ളീഹായുടെ നൊവേനയും നടത്തുകയുണ്ടായി.
രണ്ടാം ദിവസമായ ഏഴാം തീയതി വൈകുന്നേരം കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത മാര്‍.മാത്യു മൂലക്കാട്ടിലിന് സ്വീകരണവും,നാല് മണിക്ക് ഇടവകയിലെ കുട്ടികളുടെ ദിവ്യകാരുണ്യ
സ്വീകരണവും സ്ഥൈര്യലേപനവും ഉണ്ടായിരിക്കും. തുടര്‍ന്ന് കരിമരുന്ന് കലാപ്രകടനവും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.എല്ലാ വിശ്വാസികളെയും തിരുനാള്‍ കര്‍മ്മങ്ങളിലേയ്ക്ക് ദേവാലയ കമ്മറ്റി സ്വാഗതം ചെയ്തു കൊളളുന്നു.                                                                                                                            സാജു വട്ടക്കുന്നത്ത്
 

Comments