അറ്റ്ലാന്റാ : ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിന്റെ പ്രഥമ തിരുനാളിന്റെ രണ്ടാം ദിവസമായ ആഗസ്റ് ഏഴാം തീയതി ഉച്ചകഴിഞ്ഞ് കോട്ടയം അതിരൂപതാ മെത്രാപ്പോലിത്താ മാര്‍. മാത്യു മൂലക്കാട്ടിലിന് ഊഷ്മളമായ സ്വാഗതം നല്കുകയുണ്ടായി തുടര്‍ന്ന് തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമായി. മാര്‍.മാത്യു മൂലക്കാട്ട് ദിവ്യ ബലി മദ്ധ്യേ അറ്റ്ലാന്റയിലെ ക്നാനായ സമൂഹത്തെ അഭിനന്ദിച്ചു. ഭാരതത്തിന് വെളിയിലെ രണ്ടാമത്തെ ഇടവക യാഥാര്‍ത്ഥ്യമായതിനെ തുടര്‍ന്നാണ് അമേരിക്കയില്‍ ഉടനീളം ക്നാനായ ദേവാലയങ്ങള്‍ ഉടലെടുത്തത് എന്ന് അദ്ദേഹം പറയുകയുണ്ടായി. ജോഷ് തുരുത്തുമാലിയില്‍, ആന്‍ഡ്രൂ ചക്കാലപ്പടവില്‍, ജൂലിയ കൂവക്കട ജോയല്‍ അത്തിമറ്റത്തില്‍, ജൂലി അത്തിമറ്റത്തില്‍ ജോയല്‍ അയ്യംകുഴിയില്‍, ജോഷ്വാ വേങ്ങാലില്‍, ജൂബിന്‍ വെളളാപ്പളളിക്കുഴി എന്നീ കുട്ടികളാണ് ദിവ്യകാരുണ്യ സ്വീകരണം നടത്തിയത്. സ്ഥൈര്യലേപനം നടത്തിയവര്‍ ഷോണ്‍ അറയ്ക്കല്‍, ഷോണ്‍ വേലിയാത്ത്, ജസ്റിന്‍ വേലിയാത്ത്, സിറിള്‍ അത്തിമറ്റത്തില്‍, മാത്യു പുതിയ വീട്ടില്‍, ജര്‍മികൂവക്കട, സെറീനാ ഇല്ലിക്കാട്ടില്‍, രമ്യ കാപറമ്പില്‍, അന്‍ജന പൂവത്തുമൂൂട്ടില്‍, അനീഷ പൂവത്തും മൂട്ടില്‍, ചാള്‍സ ്, ചക്കാല പടവില്‍ എന്നിവരാണ്. ഏവരെയും പിതാവ് അഭിനന്ദിക്കുകയുണ്ടായി .ദിവ്യ ബലിക്ക് ഇടവക വികാരി ഫാ.എബി വടക്കേക്കര, പ്രഥമ വികാരി ആയിരുന്ന സ്റാനി ഇടത്തിപറമ്പില്‍ എന്നിവരും പങ്കുചേരുകയുണ്ടായി. ആദ്യമായി അറ്റ്ലാന്റാ ഇടവകയിലെത്തിയ പിതാവിന് വളരെ ഊഷ്മളമായ സ്വാഗതമാണ് അറ്റ്ലാന്റാ ക്നാനായ സമൂഹം നല്കിയത്. ബൈബിളില്‍ പ്രതിപാദിക്കുന്ന സിക്കമൂര്‍ മരം പിതാവ് ദേവാലയ മൈതാനിയില്‍ നടുകയുണ്ടായി. ഭക്തി നിര്‍ഭരമായ പ്രഥക്ഷണ ത്തെത്തുടര്‍ന്ന് പൊതു സമ്മേളനവും കലാപരിപാടികളും നടത്തുയുണ്ടായി. ഇടവകയ്ക്ക് വേണ്ടി കൈക്കാരന്മാരായ ജാക്സണ്‍ കുടിലില്‍ തോമസ് ചെരുവില്‍ എന്നിവര്‍ സംഭാവന പിതാവിന് കൈമാറി. ഫാ.ജോണി പുതിയാപമ്പില്‍, വികാരി എബി അച്ചന്‍, ഫാ.സ്റാനി ഇടത്തിപറമ്പില്‍ , സെക്രട്ടറി ഡൊമിനിക് ചാക്കേനാല്‍ എന്നിവര്‍ പ്രസംഗിച്ചു. സ്നേഹ വിരുന്നോടെ രണ്ടാം ദിവസത്തെ തിരുനാളിന് തിരശ്ശീല വീണു. സാജു വട്ടക്കുന്നത്ത് |