അറ്റ്ലാന്റാ ഹോളിഫാമിലി ദേവാലയത്തിന് പുതിയ കൊടിമരം

posted Jun 28, 2010, 1:14 AM by knanaya news   [ updated Jun 28, 2010, 11:42 AM by Cijoy Parappallil ]
അറ്റ്ലാന്റാ:  ഹോളിഫാമിലി  ക്നാനായ ദേവാലയത്തിന് പുതിയ കൊടിമരം സ്ഥാപിച്ചു. സാബു ചെമ്മലക്കുഴിയും മക്കളായ ജിം, റ്റോം, റോണ്‍ എന്നിവര്‍ ചേര്‍ന്ന് രൂപകല്‍പന ചെയ്ത കൊടിമരം, ജൂണ്‍ ഇരുപത്തേഴാം തീയതി രാവിലെ ദിവ്യബലിയെ തുടര്‍ന്ന്, ഇടവകവികാരി സ്റാനി ഇടത്തിപറമ്പില്‍ വെഞ്ചരിച്ച് ദേവാലയത്തിന് സമര്‍പ്പിച്ചു. പാരീഷ് കൌണ്‍സില്‍  ഭാരവാഹികളായ മാത്യു വേലിയാത്ത്, ബേബി പുതിയവീട്ടില്‍, മത്തച്ചന് ‍വാഴക്കാല, ജേക്കബ് അത്തിമറ്റം ,ഷാജന്‍ പൂവത്തുംമൂട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഹോളിഫാമിലി ദേവാലയത്തിന്റെ അടിവച്ച് അടിവച്ചുളള  വളര്‍ച്ചയുടെ ഭാഗമാണ് ഈ കൊടിമരം എന്ന് കൈക്കാരനായ തോമസ് ചെരുവില്‍, മേഴ്സി പാട്ടകണ്ടം എന്നിവര്‍ അഭിപ്രായപ്പെട്ടു. സജി പാറാനിക്കല്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
 
സാജു വട്ടക്കുന്നത്ത്
 
Comments