അറ്റ്ലാന്റാ: ഭാരതത്തിന് വെളിയിലെ രണ്ടാമത്തെ ക്നാനായ കാത്തലിക് ദേവാലയമായ അറ്റ്ലാന്റയിലെ ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിന്റെ പ്രഥമ തിരുനാള്‍ ഓഗസ്റ് മാസം 6,7,8, തീയതികളില്‍ വിപുലമായ പരിപാടികളോടു കൂടി കൊണ്ടാടുന്നു.ഓഗസ്റ് ആറാം തീയതി വൈകുന്നേരം ദിവ്യബലിയെ തുടര്‍ന്ന് തിരുനാളിന് കൊടിയേറും ഏഴാം തീയതി ഉച്ചകഴിഞ്ഞ് കോട്ടയം അതിരൂപതാ മെത്രാപ്പോലിത്താ മാര്‍ മാത്യു മൂലക്കാട്ടിന് സ്വീകരണവും തുടര്‍ന്ന് ദിവ്യബലിയും അറ്റ്ലാന്റയിലെ കുട്ടുകളുടെ ദിവ്യകാരുണ്യ സ്വീകരണവും,സ്ഥൈര്യ ലേപനവും നടത്തപ്പെടും തുടര്‍ന്ന് വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറും. ഇടവക വികാരി ഫാ. എബി. വടക്കേക്കര, കൈക്കാരന്മാരായ ജാക്സണ്‍ കുടിലില്‍, തോമസ് ചെരുവില്‍ ,മേഴ്സി പാട്ടകണ്ടം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കും. ഇടവക പ്രഥമ വികാരി ഫാ.സ്റാനി ഇടത്തിപറമ്പില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കൊണ്ട് തിരുനാള്‍ മോടിയാക്കും. ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ റാഫിളിന്റെ നറുക്കെടുപ്പ് അന്നേ ദിവസം നടത്തുന്നതായിരിക്കുമെന്ന് കമ്മറ്റി അറിയിച്ചു.എട്ടാം തീയതി ഞായറാഴ്ച പത്ത് മണിക്ക് ആഘോഷകരമായ പാട്ടുകുര്‍ബാന യോഖ തിരുനാള്‍ പ്രസുദേന്തി.മുത്തുക്കുടകളുടെയും,ചെണ്ടമേളത്തിന്റെയും അകമ്പടിയോടു കൂടി ഭക്തിനിര്‍ഭരമായ പ്രഥക്ഷണവും,തുടര്‍ന്ന് ഉച്ച ഭക്ഷണവും ഉണ്ടായിരിക്കും. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ വന്‍വിജയമാക്കുന്നതിനുവേണ്ടി ചാക്കശേരില്‍,ബേബി പുതിയ വീട്ടില്‍ ജോസഫ്,റെജൂല കൂവക്കാട്, ബിജു അത്തിമറ്റം,ജോളി വേലിയാത്ത്,ജസ്സി പുതിയ വീട്ടില്‍,ജേക്കബ് അത്തിമറ്റം,ജോളി വേലിയാത്ത് ,ജസ്സി പുതിയ വീട്ടില്‍,ജേക്കബ് അത്തിമറ്റം, ജോണി അമ്പലത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു. സാജു വട്ടക്കുന്നത്ത് |