അറ്റ്ലാന്റാ ഹോളി ഫാമിലി ക്നാനായ ദേവാലയത്തിലെ വിശുദ്ധവാര കര്‍മ്മങ്ങള്‍

posted Apr 15, 2011, 4:48 AM by Knanaya Voice
അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിലെ വിശുദ്ധവാര കര്‍മ്മങ്ങള്‍ ഏപ്രില്‍ 17-ാം തീയതി ഓശാന ഞായര്‍ 10.30 ന് ഓല വെഞ്ചരിപ്പും തുടര്‍ന്ന് പ്രദക്ഷിണമായി ദേവാലയത്തിലേയ്ക്ക് തുടര്‍ന്ന് തിരുക്കര്‍മ്മങ്ങളും ദിവ്യബലിയും. 21-ാം തീയതി പെസഹാ വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ആരാധനയും 7 മണിക്ക് കാലുകഴുകല്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും 22-ാം തീയതി ദുഃഖവെള്ളിയാഴ്ച 3 മണിക്ക് ആരാധനയും തുടര്‍ന്ന് പീഢാനുഭവ ശുശ്രൂഷയും വൈകുന്നേരം 6 മണിക്ക് കുരിശിന്റെ വഴിയും ഉണ്ടായിരിക്കും. 23-ാം തീയതി രാവിലെ 10 മണിക്ക് പുത്തന്‍ തീ പുത്തന്‍ വെള്ളം വെഞ്ചരിപ്പ് ജ്ഞാനസ്നാന നവീകരണം തുടര്‍ന്ന് തിരുക്കര്‍മ്മങ്ങള്‍. 
ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ 23-ാം തീയതി ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് ആരംഭിക്കും. ദിവ്യബലിയും ദേവാലയവും ചുറ്റി മെഴുകുതിരി പ്രദക്ഷിണവും, തുടര്‍ന്ന് സ്നേഹവിരുന്നും കലാപരിപാടികളും ഉണ്ടായിരിക്കും. ദേവാലയ കമ്മറ്റിക്കുവേണ്ടി വികാരി ഫാ. എബി വടക്കേക്കരയും സെക്രട്ടറി സിബി മുളായിനിക്കുന്നേലും എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കും

സാജു വട്ടക്കുന്നത്ത്
Comments