അറ്റ്‌ലാന്റ: കെ.സി.എ.ജി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയയുടെ 2010 – 2012 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികള്‍ ഡിസംബര്‍ അഞ്ചാം തീയതി ഞായറാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു രാവിലെ 10.30ന് നടന്ന ദിവ്യബലിയെ തുടര്‍ന്ന് വര്‍ണശബളമായ ചടങ്ങില്‍ പുതിയ ഭാരവാഹികളായ പ്രസിഡന്റ് ഫിലിപ്പ് ചാക്കച്ചേരില്‍, വൈസ് പ്രസിഡന്റ് റെജി കളത്തില്‍, സെക്രട്ടറി ഷാജന്‍ പൂവത്തും മൂട്ടില്‍ ജോയിന്റ് സെക്രട്ടറി ശാന്തമ്മ പുല്ലാഴിയില്‍ ട്രഷറാര്‍ ഷീല ചക്കാലപടവില്‍ കമ്മിറ്റി മെമ്പേഴ്‌സായ ഷിബു കോഴികാട്ട്, ജഫീന കാമിച്ചേരില്‍ നാഷണല്‍ കൗണ്‍സില്‍ മെമ്പേഴ്‌സായ ജാക്‌സണ്‍ കുടിലില്‍, സാബു ചെമ്മലക്കുഴി, ബേബി ഇല്ലിക്കാട്ടില്‍ എന്നിവരും പോഷക സംഘടനകളായ കെ.സി.വൈ.എല്‍, വിമന്‍സ് ഫോറം, കിഡ്‌സ് ക്ലബ് എന്നിവയുടെ ഭാരവാഹികളും അധികാരമേറ്റു. സ്‌പിരിച്വല്‍ ഡയറക്‌ടറും ഇടവക വികാരിയുമായ ഫാ. എബി വടക്കേക്കര സത്യ വാചകം ചൊല്ലി കൊടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രസിഡന്റ് ജോസഫ് ഇലക്കാട്ട്, സെക്രട്ടറി ഡൊമ്‌നിക് ചാക്കോനാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതിക്ക് ദീപശിഖ കൈമാറി. വടക്കേ അമേരിക്കയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവച്ച അറ്റ്‌ലാന്റായിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ വരുന്ന രണ്ട് വര്‍ഷക്കാലത്തേയ്‌ക്ക് വിപുലങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. തോളോട് തോള്‍ ചേര്‍ന്ന് നമുക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാക്കച്ചേരില്‍ ആവശ്യപ്പെട്ടു. മുന്‍പോട്ടുള്ള പ്രയാണത്തില്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ആഭ്യര്‍ത്ഥിച്ച സെക്രട്ടറി ഷാജന്‍ പൂവത്തുംമൂട്ടില്‍ ചടങ്ങിനു നന്ദി പറഞ്ഞു. സാജു വട്ടക്കുന്നത്ത് |