അറ്റ്ലാന്റാ ലില്‍ ബേണ്‍ കൂടാരയോഗം തീര്‍ത്ഥാടനയാത്ര നടത്തി

posted Apr 8, 2011, 12:44 AM by Knanaya Voice   [ updated Apr 8, 2011, 7:59 AM by Saju Kannampally ]
അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ഇടവകയിലെ ലില്‍ബേണ്‍ വാര്‍ഡിലെ സെന്റ് തോമസ് കൂടാരയോഗം ഏപ്രില്‍ നാലാം തീയതി അലബാമാ സ്റ്റേറ്റിലുള്ള വിവിധ വിവിധ കാത്തലിക് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഇടവക വികാരി ഫാ. എബി വടക്കേക്കരയുടെ നേതൃത്വത്തില്‍ സംഘം രാവിലെ 7 മണിക്ക് അറ്റ്ലാന്റയില്‍നിന്നും അലബാമയിലേയ്ക്ക് തിരിച്ചു.E.W.T.N. . എന്ന കാത്തലിക് ടെലിവിഷന്‍ സ്റ്റേഷന്‍ ലോകമെമ്പാടുമുള്ള ജനതയ്ക്ക് ക്രിസ്തീയത നല്‍കുന്ന ചാനല്‍ സന്ദര്‍ശിക്കുകയുണ്ടായി. തുടര്‍ന്ന് ""Shrine of the most Sacrement'' എന്ന ദേവാലയം അമേരിക്കയിലെ തന്നെ ഏറ്റവും വലിയ കാത്തലിക് ദേവാലയമാണ്. 12 മണിക്ക് നടന്ന ദിവ്യബലിയില്‍ തീര്‍ത്ഥാടന സംഘം സംബന്ധിക്കുകയും എബ് അച്ചന്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുകയുമുണ്ടായി. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുശേഷം ആവേമരിയാ ഗ്രോട്ടോ സന്ദര്‍ശിക്കുകയുണ്ടായി. ഏവരേയും ആകര്‍ഷിക്കുന്ന രീതിയിലുള്ള ലോകത്തിലെ വിവിധ ദേവാലയങ്ങളെയും അവിടെ കാണുവാന്‍ സാധിച്ചു.
 
 
 
                          തീര്‍ത്ഥാടനത്തിന്റെ ഡയറക്ടര്‍ ആയി സൂസണ്‍ ഇലക്കാട്ട് എല്ലാവിധ സജ്ജീകരണങ്ങളും നടത്തി.
കൂടാരയോഗം ലീഡര്‍ സാബു ചെമ്മലക്കുഴി, സെക്രട്ടറി ഫിലിപ്പ് വട്ടത്തൊട്ടില്‍, കൈക്കാരനായ ടോമി അറയ്ക്കല്‍ എന്നിവര്‍ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കി. മില്‍ബേണ്‍ വാര്‍ഡില്‍ നിവസിക്കുന്ന ക്നാനായ കുടുംബങ്ങള്‍ ഒരുമയോടെ നടത്തിയ തീര്‍ത്ഥാടന യാത്ര ഏവര്‍ക്കും പ്രചോദനം ആയിരിക്കുമെന്ന് തോമസ് കല്ലിടാന്തിയില്‍ അഭിപ്രായപ്പെടുകയുണ്ടായി. ആന്‍സി ചെമ്മലക്കുഴി, അന്നമ്മ വട്ടത്തൊട്ടിയില്‍, ഷേര്‍ളി ഇല്ലിക്കാട്ടില്‍ പ്രിന്‍സിലി അറയ്ക്കല്‍ എന്നിവര്‍ കുട്ടികള്‍ക്കായി പരിപാടികളും ആഹാരങ്ങളും തയ്യാറാക്കി ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി അടുത്ത തീര്‍ത്ഥാടന ചിന്തകളോടെ സന്തോഷത്തോടെ ഏവരും മടങ്ങി.

സാജു വട്ടക്കുന്നത്ത്

Comments