അറ്റ്ലാന്റാ: ക്നാനായ കാത്തലിക് യൂത്ത് ലീഗ് നിര്‍മ്മിക്കുന്ന ബാസ്കറ്റ് ബോള്‍ കോര്‍ട്ടിന് തറക്കല്ലിട്ടു. മാര്‍ച്ച് 6-ാം തീയതി ഞായറാഴ്ച ദിവ്യബലിയെ തുടര്‍ന്ന് നടന്ന ചടങ്ങില്‍ കെ. സി. സി. ന്‍. എ. പ്രസിഡന്റ് ഡോ. ഷീന്‍സ് ആകശാല ഗ്രൌണ്ട് ബ്രേക്കിംഗ് നടത്തുകയും, ഇടവക വികാരി ഫാ. എബി വടക്കേക്കരയും, അസോസിയേഷന്‍ പ്രസിഡന്‍ര് ഫിലിപ്പ് ചാക്കച്ചേരിലും ചേര്‍ന്ന് തറക്കല്ലിടുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയംകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുകയുടെ അറുപത് ശതമാനം സമാഹരിക്കുവാന്‍ സാധിച്ചു. എന്ന് കെ. സി. വൈ. എല്‍. ഡയറക്ടര്‍ ബിജു തുരുത്തുമാലി അറിയിക്കുകയുണ്ടായി. തദവസരത്തില്‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മ്മാണത്തിന്റെ മെഗാസ്പോണ്‍സറായി മുന്‍ കാലിഫോര്‍ണിയ റീജനല്‍ വൈസ് പ്രസിഡന്റ് സോമന്‍ കോട്ടൂര്‍ മുമ്പോട്ട് വരുകയും കെ. സി. വൈ. എല്‍. യുവജനങ്ങള്‍ക്ക് പ്രചോദനമായി അദ്ദേഹത്തിന്റെ പാരിദോഷികം കൈമാറുകയും ചെയ്തു. അറ്റ്ലാന്റായിലെ ക്നാനായ കാത്തലിക് യൂത്ത് ലീഗിനെ ഏവരും പ്രശംസിക്കുകയുണ്ടായി. കെ. സി. വൈ. എല്‍. ഡയറക്ടര്‍ ബിജു തുരുത്തുമാലി, പ്രസിഡന്റ് ജര്‍മി വാഴക്കാല, വൈസ് പ്രസിഡന്‍ര് ജയിസണ്‍ തയ്യില്‍, സെക്രട്ടറി ജസ്റ്റിന്‍ വേലിയാത്ത്, ജോ. സെക്രട്ടറി ടോണി മുണ്ടന്താനം ട്രഷറര്‍ റോഷന്‍ പാട്ടക്കണ്ടം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കെ. സി. വൈ. എല്‍. തയ്യാറാക്കിയ സ്നേഹവിരുന്നോടെ പരിപാടികള്‍ക്ക് തിരശ്ശീല വീണു. |