അറ്റ്ലാന്റയില്‍ എട്ടുനോമ്പ് ആചരണം

posted Sep 8, 2010, 1:03 AM by knanaya news   [ updated Sep 8, 2010, 1:09 AM ]

അറ്റ്ലാന്റാ : ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍ എട്ട് നോമ്പ് ആചരണം തുടങ്ങി.തിരുകുടുംബ നാമധേയമായ അറ്റ്ലാന്റയിലെ ദേവാലയത്തില്‍ മാതാവിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ചുളള നോയമ്പ് ആചരണം തുടങ്ങി.എല്ലാ ദിവസവും വൈകുന്നേരം ദിവ്യബലിയും മാതാവിനോടുളള പ്രത്യേകമായ പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. ഇടവക വികാരി ഫാ.എബി വടക്കേക്കര എല്ലാ തിരുകര്‍മ്മങ്ങള്‍ക്കും കാര്‍മ്മികത്വം വഹിക്കും.
സെപ്റ്റംബര്‍ 8തീയതി ദിവ്യബലിയോടും പ്രത്യേകമായ പ്രാര്‍ത്ഥനകളോടും കൂടി സമാപിക്കും.

സാജുവട്ടക്കുന്നത്ത്
Comments