അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഏപ്രില്‍ 23-ാം തീയതി ശനിയാഴ്ച വൈകുന്നേരം 8 മണിയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഇടവക വികാരി ഫാ. എബി വടക്കേക്കര എല്ലാ തിരുക്കര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കി. ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണവും ഭക്തിനിര്‍ഭരമായ ദിവ്യബലിയും ഇമ്പമേറിയ ഗാനങ്ങളും ഏല്ലാവരേയും ഭക്തിയില്‍ മുഴുക്കി. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഈസ്റ്റര്‍ ഡിന്നര്‍ ആസ്വദിച്ചു. തുടര്‍ന്ന് കലാപരിപാടികളും രാത്രി 12 മണിയോടെ പരിപാടികള്‍ക്ക് തിരശ്ശീല വീണു. സജി പാറാനിക്കല്‍, ജോബി വാഴക്കാല, റ്റോമി അറയ്ക്കല്‍, മേരി തോമസ് തുടങ്ങിയവര്‍ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കി,
സാജു വട്ടക്കുന്നത്ത്.
|