posted Jan 29, 2011, 1:13 AM by Knanaya Voice
[
updated Jan 31, 2011, 11:06 AM by Anil Mattathikunnel
]
അറ്റ്ലാന്റാ: അനുദിനം പുരോഗതിയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുന്ന അറ്റ്ലാന്റായിലെ ക്നാനായ കാത്തലിക് യൂത്ത് ലീഗ് തങ്ങളുടെ പ്രയാണം തുടരുന്നു. സ്വന്തമായി ഒരു ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ, ധനശേഖരണാര്‍ത്ഥം റാഫിള്‍ പുറത്തിറക്കിയിരിക്കുന്നു. അഖില്‍ കളത്തിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കമ്മറ്റി തുടക്കം കുറിച്ച പരിപാടിക്ക് പൂര്‍ത്തീകരണം സാഫല്യമാക്കുവാനായി ഈ വര്‍ഷത്തെ ഭാരവാഹികളായ ജര്‍മി വാഴക്കാല, ജയിസണ്‍ തയ്യില്‍, ജസ്റ്റിന് വേലിയാത്ത്, ടോണി മുണ്ടന്താനം, റോഷന് പാട്ടകണ്ടം എന്നിവരുടെ നേതൃത്വത്തില്‍ ഒരുപോലെ പ്രവര്‍ത്തനം മുന്പോട്ട് പോകുന്നു. ജനുവരി 23-ം തീയതി രാവിലെ 10.30 ന് ഇടവക വികാരി ഫാ. എബി വടക്കേക്കരയുടെ ദിവ്യബലിയെ തുടര്‍ന്ന് ക്നായി തൊമ്മന് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ റാഫിളിന്റെ കിക്കോഫ് നടത്തുകയുണ്ടായി. അറ്റ്ലാന്റായില്‍ അറിയപ്പെടുന്ന വ്യവസായ പ്രമുഖനും, അസോസിയേഷന്റെ നാഷണല്‍ കൌണ്‍സില്‍ മെമ്പറും, ഹോളി ഫാമിലി ക്നാനായ ദേവാലയത്തിന്റെ കൈക്കാരനുമായ ജാക്സണ് കുടിലില്‍ ആദ്യടിക്കറ്റ് പ്രസിഡന്റ് ജര്‍മി വാഴക്കാലായിലിന്റെയും ഇടവക വികാരി എബി അച്ചന്റെയും കയ്യില്‍നിന്നും ഏറ്റുവാങ്ങി. തുടര്‍ന്ന് സ്പോണ്‍സേഴ്സായി ഡൊമിനിക് ചാക്കോനാല്‍, സജി പാറാനിക്കല്‍, സാബു ചെമ്മലക്കുഴി, ജോണി ഇല്ലിക്കാട്ടില്‍, റെജി കളത്തില്‍, മാത്യു കൂപ്ളിക്കാട്ട്, ജയിമോന്‍ നെല്ലിക്കാട്ടില്‍, ബേബി ഇല്ലിക്കാട്ടില്‍. തമ്പു പുളിമൂട്ടില്‍, മാത്യു വേലിയാത്ത് തുടങ്ങിയവര്‍ ഭാരവാഹികള്‍ക്ക് തങ്ങളുടെ സംഭാവന കൈമാറി. ഇനിയും സ്പോണ്‍സേഴ്സ് ആയി പലരും വരുവാനുണ്ട് എന്ന് കെ.സി.വൈ.എല്‍ ഡയറക്ടര്‍ ബിജു തുരുത്തമാലി പ്രസ്താവിക്കുകയുണ്ടായി. അസോസിയേഷന് പ്രസിഡന്റ് ഫിലിപ്പ് ചാക്കച്ചേരില്‍, സെക്രട്ടറി ഷാജന് പൂവത്തും മൂട്ടില്, ഡയറക്ടര്‍ ബിജു തുരുത്തുമാലി തുടങ്ങിയവര്‍ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്കി. 2011 മെയ് ഒന്നാം തീയതി റാഫിളിന്റെ നറുക്കെടുപ്പ് നടത്തുന്നതായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി.
സാജു തോമസ് വട്ടക്കുന്നത്ത്
|
|