അറ്റ്ലാന്റായില്‍ കെ. സി. വൈ. എല്‍. പുതിയ നേതൃത്വം ചുമതലയേറ്റു.

posted Dec 16, 2010, 2:59 AM by Knanaya Voice   [ updated Dec 16, 2010, 3:23 AM ]
അറ്റ്ലാന്റാ: ക്നാനായ കാത്തലിക് യൂത്ത് ലീഗിന് പുതിയ നേതൃത്വം ഡിസംബര്‍ 12-ം തീയതി രാവിലെ 10.30 ന് നടന്ന ദിവ്യബലിയെതുടര്‍ന്ന് ക്നായി തൊമ്മന്‍ ഹാളില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ പുതിയ ഭാരവാഹികളായ പ്രസിഡന്റ് ജര്‍മി വാഴക്കാല, വൈസ് പ്രസിഡന്റ് ജാസണ്‍ തയ്യില്‍, സെക്രട്ടറി ജസ്റിന്‍ വേലിയാത്ത്, ജോയിന്റ് സെക്രട്ടറി ടോണി മുണ്ടത്താനത്ത്, ട്രഷറര്‍, റോഷന്‍ പാട്ടക്കണ്ടം എന്നിവര്‍ ചുമതലയേറ്റു. സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. എബി വടക്കേക്കരയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പൊതുയോഗം, കഴിഞ്ഞ വര്‍ഷത്തെ ഭാരവാഹികളായ അഖില്‍ കളത്തില്‍, ജോഷ്വാ അമ്പലത്തിങ്കല്‍, ഷോണ്‍ വേലിയാത്ത്, സരീന ഇല്ലിക്കാട്ടില്‍, ജര്‍മി വാഴക്കാല എന്നിവര്‍ പുതിയ ഭാരവാഹികള്‍ക്ക്  ദീപശിഖ കൈമാറി. ഡയറക്ടര്‍ ബിജു തരുത്തുമാലി, ചാക്കോച്ചന്‍ പുല്ലാനപള്ളിയില്‍ നിന്നും ദീപശിഖ കൈമാറി. അസോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ചാക്കച്ചേരില്‍, സെക്രട്ടറി ഷാജന്‍ പൂവത്തുംമൂട്ടില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്നേഹവിരുന്നോടെ പരിപാടികള്‍ക്ക് തിരശ്ശീല വീണു.

സാജു വട്ടക്കുന്നത്ത്

 

Comments