അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിന്റെ തിരുനാളിനോട് അനുബന്ധിച്ച് കെ.സി.വൈ.എല്‍. (ക്നാനായ കാത്തലിക് യൂത്ത് ലീഗ്) ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിന്റെ നിര്‍മ്മാണത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ റാഫിള്‍ ആഗസ്റ് 29 ന് ദിവ്യബലിയെ തുടര്‍ന്ന് നടത്തപ്പെടുകയുണ്ടായി.ക്നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് അഖില്‍ കളത്തിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫാ.എബി വടക്കേക്കര,അസ്സോസിയേഷന്‍ പ്രസിഡന്റ് ജോസഫ് ഇലക്കാട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.സെക്രട്ടറി ഡോമിനിക് ചാക്കോനാല്‍ വിജയികളായ ഫാബിന്‍ വട്ടക്കുന്നത്തിന് സമ്മാനം കൈമാറുകയുണ്ടായി.റെജി കളത്തില്‍, ജാക്സണ്‍ കുടിലില്‍ എന്നിവരാണ് സമ്മാനം സ്പോണ്‍സര്‍ ചെയ്തത്. സാജു വട്ടക്കുന്നത്ത് |