അറ്റ്ലാന്റാ: ഹോലി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 24-ാം തീയതി വൈകുന്നേരം എട്ടുമണിക്ക് തിരുപ്പിറവി കര്‍മ്മങ്ങളോടെ തുടക്കമായി. ഇടവക വികാരി ഫാ. എബി വടക്കേക്കരയുടെ കാര്‍മ്മികത്വത്തില്‍ തിരുപ്പിറവി കര്‍മ്മങ്ങളും ദിവ്യബലിയും നടത്തപ്പെടുകയുണ്ടായി. നൂറുകണക്കിന് വിശ്വാസികള്‍ ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങളിലും ദിവ്യബലിയിലും സംബന്ധിക്കുകയുണ്ടായി. വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നര്‍ ഭാരവാഹികള്‍ തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ കലാപരിപാടികള്‍ അരങ്ങേറി. ഏവരേയും വിസ്മയിപ്പിക്കുന്ന കലാപരിപാടികളാണ് സദസ്സില്‍ നടന്നത്. പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ബിജു തുരുത്തുമാലി, ബീനാ അത്തിമറ്റം എന്നിവര്‍ ആയിരുന്നു. ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തപ്പെട്ട റാഫിള്‍ നറുക്കെടുപ്പും തദവസരത്തില്‍ നടത്തുകയുണ്ടായി. മറ്റ് സാങ്കേതിക കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജാക്സണ്‍ കുടിലില്‍, ജോ കൂവക്കാട്ട്, റ്റോമി അറയ്ക്കല്‍, ബേബി പുതിയവീട്ടില്‍, സജി പാറാനിയ്ക്കല്‍ എന്നിവരായിരുന്നു. സാജു തോമസ് വട്ടക്കുന്നത്ത് |