അറ്റ്ലാന്റയില്‍ കുടുംബ നവീകരണ ധ്യാനം

posted Sep 8, 2010, 12:41 AM by Knanaya Voice

അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍ ബ്രദര്‍ സണ്ണി സ്റീഫന്‍ നയ്ക്കുന്ന വാര്‍ഷിക കുടുംബ നവീകരണ ധ്യാനം.  സെപ്റ്റംബര്‍ 10,11,12 തീയതികളിലാണ് ധ്യാനം നടത്തപ്പെടുന്നത്. 10-ാം തീയതി വെളളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9.30 വരെയും,11-ാം തീയതി ശനിയാഴ്ച രാവിലെ 10 മുതല്‍ 5 വരെയും 12-ാം തീയതി ഞായറാഴ്ച 10.30 ന് ദിവ്യബലിയെ തുടര്‍ന്ന്  വൈകുന്നേരം 6 മണിവരെയുമാണ് ധ്യാനത്തിന്റെ സമയം നിശ്ചയിച്ചിരിക്കുന്നത്.വടക്കേ അമേരിക്കയില്‍ കുടുംബ നവീകരണ ധ്യാനങ്ങള്‍ കൊണ്ട്  ഏവര്‍ക്കും സുപരിചിതനായ ബ്രദര്‍ സണ്ണി സ്റീഫന്‍ ആണ് ധ്യാനം നയിക്കുന്നത്. കുട്ടികള്‍കകും യുവജനങ്ങള്‍ക്കുമായി ഫാ.റ്റോം കുന്നുംപുറം പ്രത്യേകായി ക്ളാസ്സുകള്‍ എടുക്കുന്നതായിരിക്കും.ഇടവക വികാരി എബി അച്ചന്‍, കൈക്കാരന്മാരായ തോമസ് ചെരുവില്‍, ജാക്സണ്‍ കുടിലില്‍,മേഴ്സി പാട്ടകണ്ടം,സ്പിരിച്യല്‍ കമ്മിറ്റി ലീഡര്‍ ആന്‍സ് വെളളാപ്പളളിക്കുഴി എന്നിവര്‍ എല്ലാ കാര്യക്രമങ്ങള്‍ക്കും മേല്‍ നോട്ടം വഹിക്കും.

സാജുവട്ടക്കുന്നത്ത്
Comments