അറ്റ്ലാന്റയില്‍ ന്യൂ ഇയര്‍ ആഘോഷം ഉജ്വലമായി

posted Jan 2, 2011, 9:44 PM by Saju Kannampally   [ updated Jan 3, 2011, 1:28 AM by Anil Mattathikunnel ]അറ്റ്‌ലാന്റാ: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയ രണ്ടായിരത്തി പതിനൊന്നിനെ വിപുലമായ പരിപാടികളോടെ വരവേറ്റു. ഡിസംബര്‍ 31 നു രാത്രി എട്ടു മണിക്ക്‌ ഹോളിഫാമിലി ക്‌നാനായ കാത്തലിക്‌ ദേവാലയത്തില്‍, കഴിഞ്ഞ വര്‍ഷം ലഭിച്ച അനവധിയായ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി അര്‍പ്പിച്ചും, പുതുവര്‍ഷത്തെ പ്രതീക്ഷയോടെ വരവേറ്റു കൊണ്ടും ഫാ.ജോസഫ്‌ മുല്ലക്കരയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഫിലിപ്പ്‌ ചാക്കച്ചേരില്‍, സെക്രട്ടറി ഷാജന്‍ പൂവത്തുംമൂട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതുവത്സരത്തെ എതിരേല്‍ക്കുന്നതിനായി കുട്ടികള്‍ക്കും, മുതിര്‍ഡന്നവര്‍ക്കും വേണ്ടി വിവിധ വിനോദ പരിപാടികള്‍ സംഘടിപ്പിച്ചു. ബിജു തുരുത്തുമാലില്‍ നേതൃത്വം നല്‍കിയ കെ.സി.വൈ.എല്‍ അംഗങ്ങളുടെ ഡി.ജെ യും പരിപാടികള്‍ക്ക്‌ മാറ്റുകൂട്ടി. ലൂക്കോസ്‌ ചക്കാലപ്പടവിലിന്റെ നേതൃത്വത്തില്‍ സ്‌േനഹവിരുന്നും ഒരുക്കിയിരുന്നു. റെജി കളത്തില്‍, ശാന്തമ്മ പുല്ലാഴിയില്‍, സീന കുടിലില്‍, ജഫാന കാമിച്ചേരില്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

സാജു വട്ടക്കുന്നത്ത്‌ 
Comments