അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിലെ ഓശാന തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു. 17-ാം തീയതി ഞായറാഴ്ച 10.30 ന് ഇടവക വികാരി ഫാ. എബി വടക്കേക്കരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഓല വെഞ്ചരിപ്പും തുടര്‍ന്ന് പ്രദക്ഷിണമായി കുരുത്തോല കയ്യിലേന്തിയ കുട്ടികളും മുതിര്‍ന്നവരും ദേവാലയത്തിലേയ്ക്ക് വരുകയുണ്ടായി. നൂറ് കണക്കിന് ഭക്തജനങ്ങള്‍ പ്രദക്ഷിണത്തിലും ദിവ്യബലിയിലും സംബന്ധിക്കുകയുണ്ടായി. കൈക്കാരന്മാരായ ജോബി വാഴക്കാല ടോമി അറയ്ക്കല്‍, മേരി തോമസ് എന്നിവര്‍ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കി. ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സജി, ലിസ്സി പാറാനിക്കല്‍ ആയിരുന്നു. ദേവാലയ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം വിമന്‍സ് ഫോറം തയ്യാറാക്കിയ ഉച്ചഭക്ഷണം ഏവരും ആസ്വദിച്ചു. വിശുദ്ധ വാരത്തിന്റെ തുടക്കമായി ഓശാന തിരുനാള്‍ ഭക്തിനിര്‍ഭരമായി. പെസഹാ വ്യാഴാഴ്ച തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം 6 മണിക്ക് ആരാധനയോടെ തുടക്കമാകും സാജു വട്ടക്കുന്നത്ത്. |