അറ്റ്ലാന്റാ: ഹോളിഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍ സെന്റ് സ്റീഫന്‍സ് തിരുന്നാള്‍ ആഘോഷിക്കുവാന്‍ തീരുമാനിച്ചു. ഉഴവൂര്‍ തിരുന്നാളിനെ അനുസ്മരിപ്പിച്ചുകൊണ്ട്, തങ്ങളുടെ നാടിന്റെ സ്മരണ ഉണര്‍ത്തിക്കൊണ്ട് ഉഴവൂര്‍ ഫെറോനാ നിവാസികള്‍ ഒരുമയോടുകൂടിയാണ് അറ്റ്ലാന്റയിലെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ഡിസംബര്‍ 26 ാം തിയതി ഞായറാഴ്ച 10.30 ന് ആഘോഷകരമായ തിരുന്നാള്‍ കുര്‍ബാനയും തുടര്‍ന്ന് ഭക്തസാന്ദ്രമാ പ്രദക്ഷിണവും, ഭക്തജനങ്ങള്‍ക്ക് കഴുന്ന് എഴുന്നള്ളിക്കാനുള്ള സൌകര്യവും ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി ഫാ.എബി വടക്കേക്കര എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കും. തിരുന്നാളിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് രാജു അയ്ക്കല്‍ 404 567 9189 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
സാജു വട്ടക്കുന്നത്ത് |