അറ്റ്ലാന്റയില്‍ വി. എസ്തപ്പാനോസിന്റെ തിരുനാള്‍ ആഘോഷം

posted Dec 18, 2010, 4:01 AM by Knanaya Voice   [ updated Dec 18, 2010, 6:57 AM ]
അറ്റലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍ ഡിസംബര്‍ 26-ാം തീയതി വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. കോട്ടയം രൂപതയില്‍ ഉഴവൂര്‍ ദേവാലയം തിരുനാള്‍ വര്‍ഷങ്ങളായി നടത്തിവരുന്നു. അമേരിക്കയില്‍ സ്വന്തം നാടിന്റെ സ്മരണ ഉണര്‍ത്തിക്കൊണ്ട് അറ്റ്ലാന്റയില്‍ ഉഴവൂര്‍ ഫൊറോന നിവാസികള്‍ അതുപോലെ തന്നെ അറ്റ്ലാന്റയില്‍ തിരുനാള്‍ നടത്തുന്നു. 26-ാം തീയതി ഞായറാഴ്ച 10.30 ന് ആഘോഷകരമായ ദിവ്യബലി ഇടവകയുടെ പ്രഥമവികാരിയായ ഫാ. എബി വടക്കേക്കരയും ചേര്‍ന്ന് നടത്തുന്നതായിരിക്കും. തുടര്‍ന്ന് ഭക്തനിര്‍ഭരമായ പ്രദക്ഷിണവും, എളൂര്‍പ്പള്ളിയെ അനുസ്മരിച്ചുകൊണ്ട് കല്ലുംതൂവാല നേര്‍ച്ചയും കഴുന്ന് നേര്‍ച്ചയും ഉണ്ടായിരിക്കും. തുടര്‍ന്ന് ചെണ്ടമേളം, കലാപരിപാടികള്‍, കരിമരുന്ന് കലാപ്രകടനം തുടങ്ങിയവയും, ഏവര്‍ക്കും സ്നേഹവിരുന്നും ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് രാജു അറയ്ക്കല്‍ 404 567 9189 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
സാജു വട്ടക്കുന്നത്ത്

 

Comments