അറ്റ്ലന്റയില്‍ വിശുദ്ധ യുദാശ്ശീഹായുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു

posted Oct 31, 2010, 8:54 PM by Saju Kannampally   [ updated Nov 1, 2010, 10:17 AM by Anil Mattathikunnel ]
അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക്‌ ദേവാലയത്തില്‍ വി.ശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ഒക്‌ടോബര്‍ 31-ാം തിയതി ഞായറാഴ്‌ച ഭക്തിനിര്‍ഭരമായി, വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ന്‌ കൊന്ത നമസ്‌കാരവും ആരാധനയും നടന്നു. 10.30 ന്‌ ഇടവക വികാരി ഫാ. എബി വടക്കേക്കരയുടെ കാര്‍മികത്വത്തില്‍ ആഘോഷകരമായ ദിവ്യബലിയും, യൂദാശ്ലീഹായുടെ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, നൊവേനയും നടന്നു. ചെണ്ടമേളത്തിന്റെയും, മുത്തുക്കുടകളുടെ അകമ്പടിയോടുകൂടി നടന്ന പ്രദക്ഷിണത്തില്‍ നൂറുകണക്കിന്‌ വിശ്വാസികള്‍ പങ്കെടുത്തു. തിരുനാളിന്റെ പ്രസുദേന്തി മാത്യു പുതിയ വീട്ടില്‍ ആയിരുന്നു. തുടര്‍ന്ന്‌ കരിമരുന്ന്‌ പ്രകടനവും, പ്രസുദേന്തിയുടെ സ്‌നേഹവിരുന്നും നടന്നു. അതിനുശേഷം കിഡ്‌സ്‌ ക്ലബ്‌ അവതരിപ്പിച്ച ഹാലോവിന്‍ പരിപാടികളും, പുരാതനപാട്ട്‌ മല്‍സരങ്ങളും നടത്തുകയുണ്ടായി. ഗ്രേയിസണ്‍ കൂടാരയോഗം പുരാതനപ്പാട്ടില്‍ വിജയികളായി. 2011 ലേയ്‌ക്ക്‌ പ്രസുദേന്തിമാരായി ബിജു അത്തിമറ്റം, രാജു അറയ്‌ക്കല്‍ എന്നിവര്‍ ചുമതലയേറ്റു.
സാജു വട്ടകുന്നത്ത്

Comments