അറ്റ്ലാന്റയിലെ ക്നാനായ അസോസിയേഷന്‍ ക്യാംപ് ഉജ്വലമായി

posted Oct 30, 2010, 9:40 AM by Saju Kannampally   [ updated Oct 30, 2010, 9:51 AM ]

അറ്റ്ലാന്റാ: ക്നാനായ കാത്തലിക് അസോസിയേഷന്‍ ഭാരവാഹികള്‍ 22, 23, 24 തീയതികളില്‍ നോര്‍ത്ത് അമേരിക്കയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ ടെന്നസി സംസ്ഥാനത്തെ ചാറ്റനൂഗയില്‍ ക്യാംപ് നടത്തി. രണ്ട് വര്‍ഷത്തെ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളും ഒരുമയോടു കൂടിയുള്ള പരിശ്രമവും അറ്റ്ലാന്റയിലെ ക്നാനായ സമൂഹത്തിന് എക്കാലവും നിലനില്‍ക്കുന്നതായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രസിഡന്റ് ജോസഫ് ഇലക്കാട്ട്, സെക്രട്ടറി ഡൊമിനിക് ചാക്കോനാല്‍, ജോയിന്റ് സെക്രട്ടറി റീനാ വാലാച്ചിറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സന്തോഷ് ഉപ്പൂട്ടില്‍, മാത്യു വേലിയാത്ത്, ഫിലിപ് വെള്ളാപ്പള്ളിക്കുഴി എന്നിവര്‍ എല്ലാവിധ സജ്ജീകരണങ്ങളും നല്‍കി. ഷീലമ്മ ചക്കാലപ്പടവില്‍, ബേബി പുതിയവീട്ടില്‍, ബിജു വെള്ളാപ്പള്ളിക്കുഴി, ചാക്കോച്ചന്‍ പുല്ലാനപ്പള്ളി എന്നിവര്‍ കലാസന്ധ്യ ഒരുക്കി. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. എബി, സജി പാറാനിക്കല്‍ എന്നിവര്‍ പ്രഥമ ദിവസത്തെ ചടങ്ങില്‍ പങ്കെടുത്തു. വീണ്ടും ഒത്തുകൂടാം എന്ന വിശ്വാസത്തോടെ ക്യാംപ് സമാപിച്ചു.

 സാജു വട്ടക്കുന്നത്ത്  
Comments